വിജയിക്കട്ടെ ഭാരത മാത
ഉണരുക ഹൈന്ദവരാകെ
സംഘടനയ്ക്കായൊത്തു ശ്രമിക്കാം
സംഘപഥത്തിൽ കൂടെ (2)
ഭാരത രാഷട്ര മുയർത്തുവതിനായ്
ഭഗവത്-ക്കൊടിയിൻ കീഴിൽ
അണിച്ചേരുകനാമൈകൃത്തോടെ
സംഘപഥത്തിൽ കൂടെ (2)
(വിജയിക്കട്ടെ ഭാരത മാത)
ത്യജിച്ചുജീവൻ പൃഥ്വിരാജൻ
വീരപ്രതാപ സിംഹൻ
ശിവാജി ഗുരു ഗോവിന്ദനുമെല്ലാം
രാഷട്ര വിമുക്തിക്കായി (2)
(വിജയിക്കട്ടെ ഭാരത മാത)
വീരഡോക്ടർ തന്നാശയവിജയം
പാവനമാമീ സംഘം
പ്രാബല്യത്തെയണഞ്ഞിടട്ടെ
ഭഗവധ്വജമുയരട്ടെ (2)
(വിജയിക്കട്ടെ ഭാരത മാത)
ഭാരത സംസ്കാരത്തിൻ കിരണം
ഹൈന്ദവ ഹൃദയേ വേഗം
ചുടുനിണ വാഹിനി വഴിയായൊഴുകാൻ
നമ്മൾക്കൊത്തു ശ്രമിക്കാം (2)
(വിജയിക്കട്ടെ ഭാരത മാത)
അരുണ ദീപ മിതുപൊങ്ങി വാനിൽ
ഭാരത ജനനിയുണർന്നു
ഹൈന്ദവ വീര്യം വീണ്ടുമുണർന്നു
ഭാവി സമുജ്ജ്വലമാക്കാൻ (2)
(വിജയിക്കട്ടെ ഭാരത മാത)