വിജയമെന്നും നമ്മുടെതാന്‍ മുന്നിലേറാം നിര്‍ഭയം നാം

വിജയമെന്നും നമ്മുടെതാന്‍ മുന്നിലേറാം നിര്‍ഭയം നാം

കൈവെടിഞ്ഞു കുസുമശയ്യ കടമയാം കങ്കണമണിഞ്ഞു
ആര്‍ത്തിരമ്പി പോര്‍ക്കളത്തില്‍ ധൈര്യ ഞാണൊലിയെ മുഴക്കി
രൂക്ഷ രാക്ഷസഭാവദമനം ചെയ്-വു നാം യമരൂപമാര്‍ന്നു
അഗ്നി പാതയിലണി നിരന്നു രുദ്രസമഹുങ്കാരമലറി
ഘോരരൂപിണി ശക്തി തന്നുടെ അമരസന്തതിയാകുവോം നാം

(വിജയമെന്നും നമ്മുടെതാന്‍)

ജനമനസ്സിന്‍ കലുഷഭാവം സ്നേഹവായ്പാല്‍ സംഹരിപ്പാന്‍
വിമലസംസ്കൃതി ഗതിവിലക്കം പോയിടാം നാം തട്ടിനീക്കാന്‍
സൃഷ്ടികോമള വീണതന്നുടെ കമ്പിനാദം മീട്ടിടുവാന്‍
ബന്ധുതന്‍ നോവും മനസ്സില്‍ ശാന്തിതന്‍സുധ പെയ്തിടുവാന്‍
കഠിന മാര്‍ഗേ ചെന്നിടാം, ദൃഡ ധ്യേയവാദികളായിടാം നാം

(വിജയമെന്നും നമ്മുടെതാന്‍)

ദുഖ ദായക വിഗത സ്മൃതികള്‍ മാനസ്സേ വന്നലയടിപ്പൂ
ചിരപുരാതന നിത്യന്യൂതന സ്മൃതികണങ്ങളവതിരിപ്പൂ
വിഗത വൈഭവ ദീനതകള്‍ ഒത്തുദര്‍ശനമേകിടുന്നു
ജയപരാജയ, പ്രഗതി അവനതി, സുഖദുഖങ്ങള്‍ അണിയിടുന്നു
ശുഭദവൈഭവ പൂര്‍ണ്ണകാലം ആനയിക്കാന്‍ സാധകര്‍ നാം

(വിജയമെന്നും നമ്മുടെതാന്‍)

തീവ്രമാമി കര്‍മ്മ മാര്‍ഗ്ഗേ മുള്ളുമുണ്ടാം മലരുമുണ്ടാം
പത്തുപേരനുകൂലരെങ്കില്‍, ശതശതര്‍ പ്രതികൂലാരുണ്ടാം
ഒരുവശം ഹര്‍ഷാരവങ്ങള്‍, മറുവശം പരിഹാസപൂര്‍ണ്ണം
കഷ്ടസങ്കടകൂരിരുള്‍ ഹാ! മോഹ ഭ്രമമിന്നല്‍പിണരുകള്‍
മോഹമധവാഖേദമാകിലും അരുളുമവയെ സ്വാഗതം നാം.

(വിജയമെന്നും നമ്മുടെതാന്‍)

കുതിച്ചൊഴുകും നീര്‍പ്രവാഹം ഭൂമുഖത്താരെന്നു നിര്‍ത്താന്‍ ?
അലറിയേറും സാഗരംതന്‍ വീചികള്‍ ആരെന്നൊതുക്കാന്‍ ?
ഭാസ്ക്കരന്‍തന്‍ പൊന്‍കരങ്ങള്‍ കാര്‍മുകില്‍ വനമെന്നമര്‍ത്താന്‍ ?
സഫലസാധക യോഗിവരനില്‍ മോഹഭ്രമമാരെന്നുണര്‍ത്താന്‍ ?
വരികിലും കാല്‍പാന്തധാര ഉഴലുമോ മനു മക്കളീനാം ?

(വിജയമെന്നും നമ്മുടെതാന്‍)

ഹൃദയവദനപദങ്ങളായിരം ആയിരം നമ്മുടെ ഭുജങ്ങള്‍
ഉള്ളിലെങ്കിലും അലതുളുംമ്പും ഏക ഹൃദയസ്പന്ദനങ്ങള്‍
ശാന്തരൂപി ശങ്കരൻതൻ കണ്ണിലൂടെ ജ്വാല വീശി
പ്രളയകാരിയതെങ്കിലും നല്‍ സൃഷ്ടികാരിയതെന്നു നൂനം
സുദൃഢ നൈഷ്ടികപൂജകരായ് മാതൃവേദന മാറ്റിടാം നാം

(വിജയമെന്നും നമ്മുടെതാന്‍)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു