വാത്മീകങ്ങൾ തകരുന്നു

വാത്മീകങ്ങൾ തകരുന്നു
പുതിയൊരു മാനവനുണരുന്നു
നവയുഗ രചന നടത്തീടാനായി
നരനാരായണരണയുന്നു (2)

ജാതിക്കോട്ടകൾ തകരുന്നു
ഭേദവിചാരമൊടുങ്ങുന്നു
ലോകംമുഴുവൻ കുമ്പിട്ടീടും
പുതിയൊരു ശക്തി ജനിക്കുന്നു (2)

(വാത്മീകങ്ങൾ)

കൃഷ്ണകുചേലൻമാരിവിടെ
തമ്മിൽ കെട്ടിപ്പുണരുന്നു
പതിതർക്കുയരാൻ വഴികാട്ടിടും
പാവന ധർമ്മം വിളയുന്നു (2)

(വാത്മീകങ്ങൾ)

രഘുവരനൂഴി ഭരിക്കുമ്പോൾ
സത്യസമത്വം പുലരുന്നു
സകലരുമൊന്നായ് ഈ മണ്ണിൽ
സാഹോദര്യം വളരുന്നു (2)

(വാത്മീകങ്ങൾ)

അണ്ണാൻകുഞ്ഞുമൊരുങ്ങുന്നു
തന്നാലായതു ചെയ്തീടാൻ
ഓരോഹിന്ദുവുമുണരുന്നു
രാഷ്ട്രവിമുക്തിക്കടരാടാൻ (2)

(വാത്മീകങ്ങൾ)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു