വരിക ഹിന്ദുസോദരാ, വിരവിലൈക്യവീഥിയില്‍

വരിക ഹിന്ദുസോദരാ, വിരവിലൈക്യവീഥിയില്‍
കരളുറച്ചു മാതൃഭൂവിന്‍ പാദപൂജ ചെയ്യുവാന്‍ – പാദസേവ ചെയ്യുവാന്‍

ഋഷികള്‍ പ്രൗഢചിന്തകർ സ്മൃതിപഥത്തില്‍ വാഴുവോര്‍
കനിവിയന്നു നല്‍കിയോരു ധര്‍മമിസ്സനാതനം (2)

ഉലകടക്കി വാഴുവാന്‍ പ്രബലരായിരുന്നവര്‍
ബലികഴിച്ച ജീവരക്തം ഇന്നും നമ്മിലില്ലയോ? (2)

ശിവാജി വെന്ന കീര്‍ത്തിയും പ്രതാപസിംഹമൂര്‍ത്തിയും
പതിതഹിന്ദുസോദരര്‍ക്ക്‌ മാര്‍ഗലക്ഷ്യമാകണം (2)

അവശഹിന്ദുസോദരര്‍ക്ക്‌ കാഴ്ചയായി വെയ്ക്കുവാന്‍
അതിവിശുദ്ധ രക്തധാര ചെയ്യുവിന്‍ യുവാക്കളേ. (2) (വരിക)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു