ലക്ഷ്യമൊന്നേ രാഷ്ട്രവൈഭവമതിനു സാധന ചെയ്ക നാം

ലക്ഷ്യമൊന്നേ രാഷ്ട്രവൈഭവമതിനു സാധന ചെയ്ക നാം
മാർഗ്ഗമൊന്നേ സംഘജീവിതമഹമെരിച്ചണിചേർന്നിടാം (2)

പൂർവ്വഭാരത മഹിമയിൽ മുനിവാടമെന്നത് പോലവേ
സംഘമന്ത്രമുറന്നിടും തപഃസ്ഥാനമെങ്ങും നിറയണം
ഒത്തുചേർന്നു കളിച്ചിടാം പരിതോഷമോടെ ഗമിച്ചിടാം
സ്വാർത്ഥബുദ്ധി ത്യജിച്ചു നാടിനെ വിശ്വഗുരുവായ് മാറ്റിടാം (മാർഗ്ഗമൊന്നേ)

ധർമ്മപാതയിലൂടെ നിത്യമചഞ്ചലം ഗതി തുടരണം
ശക്തിശീലഗുണങ്ങളാൽ ജനസേവ നമ്മൾ നടത്തണം
പരമ വൈഭവ ഭാരതം പുനരാനയിക്കുകയാണു നാം
വിശ്വവിജയികളായ പൂർവ്വികരാശിഷം ചൊരിയുന്നിതാ (മാർഗ്ഗമൊന്നേ)

ലക്ഷ്യമൊന്നേ രാഷ്ട്രവൈഭവമതിനു സാധന ചെയ്ക നാം
മാർഗ്ഗമൊന്നേ സംഘജീവിതമഹമെരിച്ചണിചേർന്നിടാം (2)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു