ഭാരതമാതാവുണരുകയായ്
നവ സൂര്യോദയമാവുകയായ് (2)
അരുണപ്രഭ പടരുന്നെങ്ങും
അരിനിര ശതമകലുന്നെങ്ങും
അയിത്തമറകൾ നീങ്ങുന്നെങ്ങും
കേശവ ഗീത മുഴങ്ങുന്നെങ്ങും
(ഭാരത മാതാ)
വിസ്മൃതിപടലം നീങ്ങുകയായ്
വീരവസുന്ധര ഹർഷിതയായ്
നരവരരണിയായ് അണയുകയായ്
മംഗള ശംഖധ്വനിയുയരുകയായ്
(ഭാരത മാതാ)
അണയുക സോദര നാമൊന്നായ്
അനുപമ ഭാഗ്യം കൈവന്നു
അർപ്പിച്ചീടാം ജീവിത കുസുമം
അമ്മയ്ക്കരുളാം ഐശ്വര്യം
(ഭാരത മാതാ)