ഭാരതത്തിന് മക്കള്‍ നാം വീരശൂരമക്കള്‍ നാം
ധര്മസമരകാഹളം മുഴക്കിടാം ഗമിച്ചിടാം
രാവണന്റെ മസ്തകം പൊഴിച്ച രാമചന്ദ്രനാല്‍
രാക്ഷസന്റെ ഗര്‍വു തീര്‍ത്ത രാമരാജ്യഭാരതം
ദുഷ്ടകംസനിഗ്രഹം നടത്തി കൃഷ്ണദേവനും
ദുര്‍ഗയും ജനിച്ച വീരചരിതയായ ഭാരതം
നഷ്ടമായ നാളുകള്‍ കഷ്ടമിന്നുമോര്ക്കുകില്
ഇഷ്ടലക്ഷ്യമെത്തുവാന് ഒട്ടുദൂരമുണ്ടിനി
ദുഷ്ടശക്തിയൊക്കെയും തട്ടിനീക്കിനീങ്ങിടാം
ശിഷ്ടശക്തി പോഷണം നടത്തിടാം ഗമിച്ചിടാം
ചോരകൊണ്ടുതീര്ത്തൊരീ ഭാരതത്തിന് സ്വാതന്ത്ര്യം
ചോരര്കൊണ്ടുപോയിടാതെ കാക്കണം നാമെപ്പോഴും
സംഘടിച്ചു ശക്തരായ് സമാജസേവ ചെയ്തിടാം
സംഘസിന്ധുഗംഗയില് ബിന്ദുവായ് ലയിച്ചിടാം.
നിജസ്വത്രന്ത സമരഭേരിയുയരുകയായ് വീരരേ
സടകുടഞ്ഞുണര്‍ന്നു നമ്മളൈക്യശക്തിയായിടാം
മൃഗാധിരാജഗര്ജനം മുഴങ്ങിടട്ടെ വീണ്ടുമി-
പ്പാരിലഗ്രഗണ്യയായ രാഷ്ട്രമൊന്നുയര്ത്തിടാം.