ഭഗവത് ഗീത

ഒരു ദിവസം ചെന്നൈയിൽ സമുദ്രതീരത്തു ഒരു മുണ്ടും ഷാളും ധരിച്ച ഒരു ഭക്തൻ ഭഗവത് ഗീത വായിക്കുകയായിരുന്നു .

അപ്പോൾ അവിടെ ഒരു ബാലൻ വന്നു പറഞ്ഞു.
“ഇന്ന് സയൻസിന്റെ ലോകമാണ്. എന്നിട്ടും നിങ്ങളെപ്പോലുള്ളവർ ഇങ്ങിനെയുള്ള പുസ്തകങ്ങൾ വായിക്കുന്നു . ലോകം ചന്ദ്രനിൽ വരെയെത്തി . എന്നിട്ടും താങ്കൾ ഇപ്പോഴും ഗീതയിലും രാമായണത്തിലും ശ്രദ്ധിയ്ക്കുകയാണോ? ”

ആ ഭക്തൻ ആ ബാലനോട് ചോദിച്ചു. “നിനക്കു ഗീതയിലെ വിഷയം എന്തെന്ന് അറിയാമോ? ”

ആ ബാലൻ വളരെ ഉത്സാഹത്തോടെ പറഞ്ഞു. “നിങ്ങൾ അതെല്ലാം ഉപേക്ഷിക്കു. ഞാൻ വിക്റം സാരാ ബായിയുടെ റിസർച്ച് സെന്ററിലെ വിദ്യാർത്ഥിയാണ്. ഞാനൊരു ശാസ്ത്രജ്ഞൻ ആണ്. ഈ ഗീതയൊന്നും നമുക്ക് ആവശ്യമില്ല. ”

ആ ഭക്തൻ അതു കേട്ട് ചിരിച്ചു.

അപ്പോൾ രണ്ടു വലിയ വണ്ടികൾ അവിടെ വന്നു. ഒരു വണ്ടിയിൽ നിന്നും ഒരു ചെറിയ ബ്ളോക്ക് കമാന്റോകൾ പുറത്തേയ്ക്കു വന്നു. മറ്റേ വണ്ടിയിൽ നിന്നും ഒരു സൈനികനും .സൈനികൻ തന്റെ വണ്ടിയിലെ പിന്നിലെ വാതിൽ തുറന്നു. ആ വണ്ടിയിലേക്ക് ഗീത വായിച്ചു കൊണ്ടു നിന്ന ഭക്തൻ ഒന്നും പറയാതെ തന്നെ കയറിയിരുന്നു. ആ ബാലൻ ഇതെല്ലാം കണ്ട് ആകെ അന്ധാളിച്ചു. അവനോടിച്ചെന്ന് ആ ഭക്തനോട് ചോദിച്ചു.
“സർ ,താങ്കൾ ആരാണ്?”
ആ ഭക്തൻ പറഞ്ഞു.
ഞാൻ വിക്റം സാരാബായിയാണ് .ഇത് കേട്ട് ബാലൻ 440 വാട്ട്സ് വൈദ്യുതി ആഘാതം ഏറ്റ പോലായി.

ആ ബാലനാണ് പിന്നീട് നമ്മുടെ പ്രസിഡന്റായ ഡോക്ടർ അബ്ദുൾ കലാം . അദ്ദേഹം പിന്നീട് ഭഗവത് ഗീത പഠിക്കുകയും താൻ ആജീവനാന്തം മാംസം ഭക്ഷിയ്ക്കില്ലെന്നു പ്രതിജ്ഞ ചെയ്യുകയും ചെയ്തു.
ഡോക്ടർ വിക്രം സാരാഭായിയേയും അബ്ദുൾ കലാമിനേയും മാത്രമല്ലാ, മഹാത്മാഗാന്ധിയെ പോലെയുള്ള അനേകം മഹാത്മാക്കളെയും നയിച്ചത് ഭഗവത് ഗീതയാണ്.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു