പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത

പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത
ദീപമിങ്ങേറും ഇരുട്ടകറ്റാൻ
നെഞ്ചുറപ്പോടെയീ ദേശഹോമാഗ്നിയിൽ
നീറിയൊടുങ്ങും ഹവിസ്സായിടാം (2)

ദുർഗ്ഗമമാണതി ഘോരമാണീവഴി
ഏറെയുണ്ടേറെയുണ്ടെത്തീടുവാൻ
ദുർനിമിത്തങ്ങളാണൊക്കെയെന്നാകിലും
നിൻശ്രുതിയുൾബലമേറ്റിടുന്നൂ (2)

കത്തിയാളും വിപൽജ്വാലകളൊക്കെയും
കൈത്തിരിനാളമായ് തീർന്നിടുന്നൂ
കൂർത്തമുൾപ്പാതയിന്നാകവേതൂമലർ
മെത്തയായ് നിൻവരം മാറ്റിടുന്നൂ (2)

ഇന്നേകനെങ്കിലും ഈ വഴിത്താരയിൽ
വന്നേറിടുംനാളെ ആയിരങ്ങൾ
സന്ദേഹമില്ല മുന്നേറിടാനീ സത്യ
സന്ദേശമെങ്ങും പരത്തീടുവാൻ (2)

നാടിൻ വിമുക്തിക്കിതേമാർഗ്ഗമെന്നുഞാൻ
ദാർഢ്യഭാവം സ്വയം സ്വീകരിച്ചു
പാടുകയാണു സനാതനദാനമീ
ഭാരതവൈഭവ ഭാവരാഗം (2)

പുഞ്ചിരിതൂകിയെരിച്ചിടാം ജീവിത
ദീപമിങ്ങേറും ഇരുട്ടകറ്റാൻ
നെഞ്ചുറപ്പോടെയീ ദേശഹോമാഗ്നിയിൽ
നീറിയൊടുങ്ങും ഹവിസ്സായിടാം (2)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു