നമ്മുടെ ചുറ്റുപാടും വീക്ഷിക്കുന്നവരും നിരാലംബരുമായി ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടവരായി, കല്ലുപോലുള്ള ഹൃദയത്തെപ്പോലും അലിയിക്കുന്ന ദയനീയകഥകളോട്കൂടിയ ലക്ഷോപലക്ഷം മനുഷ്യജീവികളുണ്ട്. ദരിദ്രരുടെയും അനാഥരുടെയും യാതനക്കാരുടെയും ആ രൂപങ്ങള്‍ കൈകൊണ്ടിട്ടുള്ളത് യഥാര്‍ഥത്തില്‍ ദൈവം തന്നെയാണ്.