നമ്മുടെ സംസ്കാരത്തിന്റെ ഉദാത്തവൈശിഷ്ട്യങ്ങളെ പുനരുജീവിപ്പിക്കുമ്പോള്‍ മാത്രമേ ജനങ്ങള്‍ നമ്മുടെ ദേശിയ ജീവിതത്തെ സംബന്ധിച്ച വീക്ഷണത്താല്‍ പ്രചോദിതരായി ഇന്നത്തെ വ്യക്തിപരവും കുടുംബപരവും മറ്റുമായ സങ്കുചിത പ്രാദേശിക പരിഗണനകളുടെ തൊണ്ട് വെട്ടിപ്പോളിച്ച് സ്വഭാവശുദ്ധി, സേവനം, ത്യാഗം എന്നീകാര്യങ്ങളില്‍ ഉയര്‍ന്നുവരികയുളളൂ.