ഒരിടത്ത് ഒരുകൃഷിക്കാരനു ഒരു കഴുത ഉണ്ടായിരുന്നു, ഒരു ദിവസം ഈ കഴുത ഒരു കുഴിയില്‍ വീണു. വളരെ ആഴമുള്ള കുഴിയായിരുന്നു. അത് കര കയറാന്‍ കഴിയാതെ കഴുത കുഴിയില്‍ കിടന്നു ദയനീയമായി നില വിളിച്ചു. കഴുതയുടെ കരച്ചില്‍ കേട്ടു കൃഷിക്കാരന്‍ വന്നു നോക്കി ഇതിനെ കുഴിയില്‍ നിന്നു പുറത്തു കൊണ്ട് വരുന്നത് ശ്രമകരമായ ജോലി തന്നെ. പോരെങ്കില്‍, പ്രായമായ കഴുതയും. വെറുതെ പണം ചിലവാക്കുന്നതെന്തിന്…? ഇതിനെ ആ കുഴിയില്‍തന്നെ ഇട്ടു മൂടിയേക്കാം. അയാള്‍ അങ്ങനെ ചിന്തിച്ചു. തന്‍റെ അയല്‍വാസികളെ വിളിച്ച് വരുത്തി. ആ കഴുതയുടെ മേല്‍ മണ്ണിട്ട് മൂടുവാന്‍ അയാളെ സഹായിക്കണമെന്ന് പറഞ്ഞു. അവരെല്ലാവരും തൂമ്പയും മണ്‍വെട്ടിയും ഒക്കെ കൊണ്ടുവന്നു കുഴിയില്‍ കിടക്കുന്ന കഴുതയുടെ മുകളിലേക്കു മണ്ണ് കോരിയിടുവാനാരംഭിച്ചു. കഴുതയ്ക്ക് മനസിലായി ഇവെരെല്ലാവരും ചേര്‍ന്ന് രക്ഷിയ്ക്കുന്നതിന് പകരം തന്നെ കുഴിയിലിട്ട് മൂടുവാന്‍ പോകുകയാണെന്ന്. അതിന്‍റെ കരച്ചില്‍ ഉച്ചത്തിലായി. പിന്നെ പെട്ടെന്നു തന്നെ എല്ലാവരെയും അത്ഭുത പ്പെടുത്തികൊണ്ട് കഴുതയുടെ കരച്ചില്‍ നിന്നു. ആള്‍ക്കാര്‍ മണ്ണ് വെട്ടി കഴുതയുടെ പുറത്തെയ്ക്കിട്ടു. കുറെ മണ്ണ് വെട്ടിയിട്ടു കഴിഞ്ഞു കൃഷിക്കാരന്‍ കുഴിയിലേക്ക് നോക്കി അവിടെ കണ്ട കാഴ്ച അയാളെ അംബരപ്പിച്ചു. കൃഷിക്കാരനും കൂട്ടാളികളും മണ്ണ് വെട്ടി കഴുതയുടെ പുറത്തേയ്ക്കിടുമ്പോ ഓരോ പ്രാവശ്യവും തന്‍റെ പുറത്തേയ്ക്ക് വീഴുന്ന മണ്ണ് കുടഞ്ഞു കളഞ്ഞു കൊണ്ട് കഴുത മണ്ണിന്റെ പുറത്തു കയറി നില്ക്കും. അങ്ങനെ കുഴിയില്‍ മണ്ണ് നിറഞ്ഞപ്പോള്‍. കഴുത ഓരോ സ്റ്റെപ്പുമ് കയറി കയറി കുഴിയുടെ പുറത്തെത്തി. പുറത്തെത്തിയ കഴുത തന്നെ കുഴിയിലിട്ട് മൂടാന്‍ ശ്രമിച്ച കൃഷിക്കാരനെ കടിച്ചു മുറിവേല്‍പ്പിച്ചു. കഴുതയുടെ കടികൊണ്ടു. മുറിവേറ്റ ഭാഗം പഴുത്തു സെപ്റ്റിക്കായി. അയാള്‍ തീവ്രമായ വേദനയനുഭവിച്ചു മരിച്ചു.
ഈ കഥയിലെ ആദ്യത്തെ ഗുണപാഠം- ഈ ലോക ജീവിതത്തില്‍ നമ്മുടെ മുകളിലേക്കു ചിലപ്പോള്‍ മറ്റുള്ളവര്‍ അഴുക്കും ചെളിയും ഒക്കെ വാരിയിട്ടേക്കാം, എന്നാല്‍ അതിനെ കുടഞ്ഞു കളഞ്ഞുകൊണ്ട് ഓരോ സ്റ്റെപ്പും മുന്‍പോട്ടു വയ്ക്കാന്‍ പടിയ്ക്കണം. പ്രശ്നങ്ങളില്ലാത്ത ജീവിതം ഇല്ല. പ്രശ്നങ്ങള്‍ വരുമ്പോ അതിനെ അതി ജീവിയ്ക്കാന്‍ പടിയ്ക്കുക. അതില്‍ നിന്നുംപ്രശ്ന രഹിതമായ ജീവിതത്തിലേയ്ക്ക് വഴിയൊരുക്കാന്‍ ശ്രമിയ്ക്കണം.
ഗുണപാഠം 2 – നമ്മള്‍ എപ്പോഴെങ്കിലും ഒരു തെറ്റ് ചെയ്ത് അത് മൂടിവച്ചാലും ഒരു ദിവസം അത് മറനീക്കി പുറത്തുവരും. ഒരു നാള്‍ നമ്മളെ തിരിഞ്ഞു കടിയ്ക്കുക തന്നെ ചെയ്യും.
കിട്ടിയ ജീവിതം സന്തോഷ പൂര്‍ണ്ണമാക്കാന്‍ ചില ലളിതമായ വഴികള്‍:
1 – ഹൃദയത്തിലെ വെറുപ്പും വിദ്വേഷവും പുറത്തുകളഞ്ഞു എല്ലാവരോടും ക്ഷമിയ്ക്കാന്‍ പടിയ്ക്കുക.
2 – സംഭവിയ്ക്കാന്‍ സാദ്യതയില്ലാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്തു അനാവശ്യമായി ടെന്‍ഷന്‍ ആവാതിരിയ്ക്കുക.
3 – നമ്മുടെ അവസ്ഥ എന്താണോ അതിന്റ്റെ പരിമിതിയില്‍ നിന്നു ജീവിയ്ക്കാന്‍ പഠിക്കുക.
4 – മറ്റുള്ളവരില്‍ നിന്നും സഹായം പ്രതീക്ഷിക്കാതെ കഴിയുമെങ്കില്‍ അര്‍ഹതയുള്ളവരെ സഹായിക്കുക. ഇത്രയും ചെയ്താല്‍ നമ്മുടെ ജീവിതം സന്തോഷപ്രദ മാകും എന്ന കാര്യ ത്തില്‍ സംശയം വേണ്ട.