നവയുഗ ദിവ്യോദയമായി

നവയുഗ ദിവ്യോദയമായി (3)

ഒഴിഞ്ഞകന്നു ദീർഘ നിശാന്ധത
കൂരിരുളലകളൊതുങ്ങുന്നു
വിസ്മൃതി മൂടി മയങ്ങിയ
തീക്കണ്ണാളി കത്തിപ്പടരുന്നു

(ഒഴിഞ്ഞകന്നു)

ത്രിശക്തി രൂപിണി ഭാരതമാതാ
ഉണർന്നു വരദായിനിയായി
നവയുഗ ദിവ്യോദയമായി
നവയുഗ ദിവ്യോദയമായി

ജ്വലിച്ചുയർന്നിടുന്നു വീണ്ടും
യജ്ഞ ജ്വാലകൾ ഈ മണ്ണിൽ
സർവ്വചരാചര മംഗളമോതിയ
വേദോദ്ഗീതം മുഴങ്ങുന്നു

ഇദം നമമയം മോദി ഹവിസ്സാൽ
ആർഷ പരമ്പര ഉണരുന്നു
നവയുഗ ദിവ്യോദയമായി
നവയുഗ ദിവ്യോദയമായി

(ഒഴിഞ്ഞകന്നു)

കാലത്തിൻറെ കരിന്തേൾ കുത്തി
പാരിടമാകെ വിറക്കുമ്പോൾ
കർമ്മത്തിൻറെ പെരുങ്കടൽ താണ്ടാൻ
അറിയാതുലകം പതറുമ്പോൾ

ഏകസ്ഥിതരരായി പൊരുതി
ജയിക്കാൻ ഗീതവെളിച്ചം കാട്ടുന്നു
നവയുഗ ദിവ്യോദയമായി
നവയുഗ ദിവ്യോദയമായി

(ഒഴിഞ്ഞകന്നു)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു