ഈ നാടിനേക്കാള്‍ പവിത്രമായി നമുക്ക് യാതൊന്നുമില്ല. ഇവിടുത്തെ ഓരോ തരിമണലും സചേതനമോ അചേതനമോ ആയ ഏതൊരുവസ്തുവും, കല്ലും മരവും നദിയും അരുവിയും എല്ലാം തന്നെ നമുക്ക് പവിത്രമാണ്. ഈ മണ്ണില്‍ ജന്മമെടുത്ത ഓരോ കുട്ടിയുടെയും ഹൃദയത്തില്‍ തീവ്രമായ ഈ ഭക്തിഭാവം എന്നെന്നും സജീവമായി നിലനിര്‍ത്തുവാനുതകുന്ന ചട്ടങ്ങളും വഴക്കങ്ങളും ഇവിടെ മുൻപേ തന്നെ നടപ്പാക്കപ്പെട്ടു.