നല്ല ഭൂമി നമ്മുടെ ഭൂമി നന്മ നിറഞ്ഞൊരു ഭൂമി
നമ്മെയെല്ലാം പെറ്റുവളർത്തിയ സുന്ദരഭാരതഭൂമി
ഇത് നമ്മുടെ മാതൃഭൂമി..
അന്നം തന്നും അറിവുകൾ തന്നും നമ്മെ വളർത്തിയൊരമ്മേ!
നിന്റെ മാനം കാക്കാനല്ലതെന്തിനാണീ കൈകൾ?
നിന്റെ മഹിമകൾ കാണാനല്ലതെന്തിനാണീ മിഴികൾ
അമ്മേ… എന്തിനാണീ മിഴികൾ..
(നല്ല ഭൂമി നമ്മുടെ ഭൂമി…ഇത് നമ്മുടെ മാതൃഭൂമി)
ഋഷിവാടങ്ങൾ വേദം നെയ്യും ഋതുക്കൾ നൃത്തം ചെയ്യും
കടലും മലയും കാവൽ നിൽക്കും കാവ്യസംസ്കൃതി പൂക്കും
നിന്റെ പെരുമകൾ പാടാനല്ലാതെന്തിനാണീ മൊഴികൾ?
അമ്മേ… എന്തിനാണീ മൊഴികൾ…
(നല്ല ഭൂമി നമ്മുടെ ഭൂമി…ഇത് നമ്മുടെ മാതൃഭൂമി)
ഇതിഹാസങ്ങൾ പുരാണങ്ങൾ നിൻ ചരിതം വാഴ്ത്തും മണ്ണ്
നിന്റെയൊരുതരി മണ്ണിലുമില്ലേ നിറഞ്ഞുനിൽക്കും വിണ്ണ്
നിന്റെയതിരുകൾ കാണാനല്ലാതെന്തിനാണീ കണ്ണ്?
അമ്മേ… എന്തിനാണീ കണ്ണ്…
(നല്ലഭൂമി നമ്മുടെ ഭൂമി…ഇത് നമ്മുടെ മാതൃഭൂമി)
(പ്രാന്തീയ പ്രവാസി കാര്യകർതൃ ശിബിരം)