അച്ഛന് മകളോട് പറയാനുള്ളത്

അച്ഛനും മകളും പട്ടം പറത്തുന്നതിനിടയിൽ അച്ഛൻ മകളോട് ചോദിച്ചു

മോളേ ഒരു ചോദ്യം ഇതിന്റെ ശരിയായ ഉത്തരം നീ പറയണം
പട്ടം പറത്തുമ്പോൾ നൂലിന്റെ ജോലി എന്താണ്….?

നൂലാണ് അച്ഛാ ആ പട്ടത്തിനെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നത്..
മകൾ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു.

അച്ഛൻ: അല്ല മോളേ നൂലാണ് ആ പട്ടത്തിന് ലക്ഷ്യം തെറ്റാതെ പറക്കാൻ അവസരം ഒരുക്കി കൊടുക്കുന്നത്.

മകൾ ഇത് കേട്ട് പരിഹാസ രൂപേണ ചിരിച്ചു.
അത് കണ്ട അച്ഛൻ ഒരു കത്രിക കൊണ്ട് ആ നൂല് മുറിച്ചുകളഞ്ഞു. നിയന്ത്രണം വിട്ട ഉടനെ ആ പട്ടം ലക്ഷ്യമില്ലാതെ കുറച്ച് പറന്ന് കുത്തനെ മറിഞ്ഞ് മറിഞ്ഞ് കീറി പറിഞ്ഞ് തഴേക്ക് പതിച്ചു.
ഇത് നോക്കി നിന്ന മകളോട് അച്ഛൻ;മോളേ ഇതാണ് സത്യാവസ്ഥ…,
നൂല് പട്ടത്തെ പറക്കാൻ അനുവദിക്കാതെ വലിച്ച് പിടിച്ചിരിക്കുന്നതായി നിനക്ക് തോന്നി. നൂലിന്റെ നിയന്ത്രണം വിട്ടാൽ പട്ടം സ്വതന്ത്രമാകും എന്നും നീ വിശ്വസിച്ചു.. എന്നാൽ ആ സ്വാതന്ത്ര്യം എത്ര താൽകാലികമാണെന്ന് നിനക്ക് മനസ്സിലായില്ലേ….? നീ എന്ന പട്ടത്തിനെ നിയന്ത്രിക്കുന്ന നൂലാണ് ഈ അച്ഛൻ, എന്റെ നിയന്ത്രണത്തിൽ നിനക്ക് എത്ര ഉയരത്തിലും പറക്കാം.
സ്വതന്ത്രയായി പറക്കാമെന്ന വ്യാമോഹത്തിൽ എന്നെ നീ അറുത്ത് വിടാതിരിക്കുക.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു