ഒരു രാഷ്ട്രം പുരോഗമിക്കുന്നത് അവിടെ യുള്ള സാമാന്യജനങ്ങളില്‍ വിദ്യാഭ്യാസവും ഭുദ്ധിശക്തിയും പ്രവേശിക്കുന്നതിന്റെ തോതനുസരിചായിരിക്കും എന്ന് ഞാന്‍ കണ്മുന്പാകെ കാണുന്നു. ഭാരതത്തിന്റെ നാശത്തിനുള്ള മുഖ്യ ഹേതു എല്ലാ വിദ്യയും ബുദ്ധിയും രാജ്യാധികാരവും പദവിയും ഉപയോഗിച്ച് ഒരു പിടിആളുകള്‍ കുത്തക ആക്കിവച്ചു എന്നതാണ്. വീണ്ടും നാം ഉണരണമെങ്കിൽ പൊതുജനങ്ങള്‍ക്കിടയില്‍ വിദ്യ പ്രചരിപ്പിക്കുക തന്നെ വേണം.