ധ്യേയ മാർഗമതിൽ മുന്നേ റൂ നീ

ധ്യേയ മാർഗമതിൽ മുന്നേ റൂ നീ
വീരാ, പിന്തിരിയാതെ
ധീരത കൈവെടിയാതെ

നീ നരനല്ലേ നാരയണനുടെ
ഭവ്യ പ്രതീകവുമല്ലേ?
സ്വയമറിയൂ നീ നിന്നിലനുഗ്രഹ
നിഗ്രഹശക്തികളില്ലേ?
ഭീരുത വെടിയൂ, ദേദിക്കൂ നീ
മായാമോഹവലകളെ
(ധീരത )

പാതയനന്തവിദൂര മിതാകാം
കണ്ടകസഞ്ചിതമാകാം
പുച്ഛിക്കാം ചിലർ പൂജിക്കാം ചിലർ
നീ ചഞ്ചലനാകാതെ
വാൾത്തലപോലാം സാധനതൻ വഴി
വീര, കൈവെടിയാതെ
(ധീരത )

നിന്നുടെ വീരപരാക്രമമൊന്നേ
ഭാവി സമുജ്വലമാക്കൂ
നിന്നുടെ പൗരുഷമൊന്നേ നാട്ടിന്
നല്ലൊരു ഭാവി രചിക്കൂ
ദൃഢമാനസ, നീ മുന്നേറു ഭയ
ശങ്കയിൽ മനമുഴറാത
(ധീരത )

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു