മലപോലെയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് കരുത്തുണ്ടോ? ലോകം മുഴുവന്‍ കയ്യില്‍ വാളുമേന്തി നിങ്ങളെ എതിര്‍ത്താലും ശരിയെന്നു തോന്നുന്നത് ചെയ്യാന്‍ നിങ്ങള്‍ ധൈര്യപ്പെടുമോ? ഭാര്യയും കുട്ടികളും എതിര്‍ത്താലും പണം പോയാലും പേര് പോലിഞ്ഞാലും സമ്പത്ത് മറഞ്ഞാലും നിങ്ങള്‍ അതില്‍ത്തന്നെ ഉറച്ചുനില്‍ക്കുമോ? നിങ്ങള്‍ അതിനെ പിന്തുടര്ന്ന്, പതറാതെ ലക്ഷ്യത്തിലേക്ക് പോകുമോ? എങ്കില്‍ നിങ്ങള്‍ ഓരോരുത്തരും അത്ഭുതം സൃഷ്ടിക്കും.