നമ്മുടെ വികാരത്തെ നാം കടിഞ്ഞാണഴിച്ചുവിടുമ്പോള്‍ ശക്തി പാഴാക്കുകയും നാഡികള്‍ തളര്‍ത്തുകയും മനസിനെ ക്ലേശിപ്പിക്കുകയും ചെയ്യുന്നു. കാര്യമായ പ്രയോജനം ഇല്ലതാനും. പ്രവര്‍ത്തനവുമായി രൂപാന്തരം പ്രാപിക്കേണ്ടിയിരുന്ന ശക്തി ശക്തിപ്രയോജനമില്ലാത്ത വികാരമായി പാഴായിപ്പോകുന്നു.മനസ്സ് ശാന്തവും കേന്ത്രീകൃതാവുമായിരിക്കുമ്പോഴേ അതിന്‍റെ മുഴുവന്‍ ശക്തിയും പ്രവര്‍ത്തനത്തിനുപയോഗപ്പെടുന്നുള്ളൂ.