ദീർഘസുഷുപ്തിയെ ദൂരെയകറ്റി

ദീർഘസുഷുപ്തിയെ ദൂരെയകറ്റി ഭാരതമുണരുകയായി
പാവനഭാരതമുണരുകയായി

നിത്യ മുദാത്ത സുലക്ഷ്യം നേടാൻ ഒന്നായ് മുന്നേറൂ നാം
സത്യസനാതനതാരകമന്ത്രം താളം ചേർപ്പൂ ഹൃദയത്തിൽ
ഏകതതൻ സംഘോഷം സംഗമഭൂവിലഭംഗുരമുയരുന്നു (2)
(ദീർഘസുഷുപ്തിയെ)
കൈലാസത്തിൻ താണ്ഡവമേള ധ്വനിയിൽ കടലലയിളകുന്നു
കാലംപോലും കരിയും പ്രളയതീയായ് ഹരതപ മുണരുന്നു
കൈവല്യത്തിനു കൈകൂപ്പും ജനഹൃദയേ ശിവജപമുയരുന്നു (2)
(ദീർഘസുഷുപ്തിയെ)
വീണ്ടുമുയർന്നെഴുന്നേല്പു ദ്വാരക ശംഖ നിനാദമുയർത്തുന്നു
ശൈലവിമൂകതമസ്സിൽ മിന്നൽപിണറായ് ശ്യാമ ജ്വലിക്കുന്നു
ദുഷ്ടനിഷൂദിനി ദുർഗ സുദർശന തീക്ഷ്ണത നമ്മിലുണർത്തുന്നു (2)
(ദീർഘസുഷുപ്തിയെ)
ഇല്ലാ ഭേദവിചാരം നമ്മളിലുള്ളതു നാടിൻ ജയദാഹം
ശത്രുഗണങ്ങളെ നിഹനം ചെയ്തീ നാടിനു മോചന മരുളാനായ്
ധർമം കാക്കാൻ കരവാളേന്തി പടയണിചേർന്നു വരുന്നൊന്നായ് (2)
(ദീർഘസുഷുപ്തിയെ)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു