സഹജീവികളോട നമുക്ക് സ്നേഹവും ദയയും ഉണ്ടാകണം. അവർക്കുവേണ്ടി കഷ്ടപ്പെടാനും ത്യാഗം ചെയ്യാനും തയാറാവണം. അതൊരുപക്ഷേ ബുദ്ധിമുട്ടുണ്ടാക്കിയെന്നുവരാം. എല്ലാം സഹിച്ച് അവരെ സ്നേഹിക്കാനും പരിചരിക്കാനും നമുക്കു സാധിക്കണം.
ഒരിക്കല്‍ ഒരു സന്ന്യാസി പുഴയില്‍ കുളിക്കുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും രക്ഷപ്പെടാന്‍ ബദ്ധപ്പെടുന്ന ഒരുതേളിനെ അദ്ദേഹം കണ്ടു. ഉടനെ അതിനെ കൈകൊണ്ടെടുത്ത്
കരയിലേക്ക് എറിയുവാന്‍ ശ്രമിച്ചു. പക്ഷേ തേളിന്റെ കടിയേറ്റതുകൊണ്ട് പിടിവിട്ടുപോയി. തേള് വീണ്ടും വെള്ളത്തില്‍ വീണു. സന്ന്യാസി മടികൂടാതെ വിണ്ടും അതിനെ എടുത്തു. തേള് പിന്നേയും കടിച്ചു. വിണ്ടും പിടിവിട്ടു. പുഴയില്‍ വീണ തേളിനെ പിന്നേയും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചു. തൊട്ടടുത്ത് കുളിച്ചുകൊ
ണ്ടിരുന്ന ഒരാള്‍ ഈ രംഗം കണ്ട് സന്ന്യാസിയെ കളിയാക്കി. സന്ന്യാസി പറഞ്ഞു: “ശരിയാണ്, ഞാന്‍ വിഡ്ഢിയാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകും. പക്ഷേ തേളിൻ്റെ സഹജഭാവം തന്നെ തൊടുന്നവനെ കടിക്കുക എന്നതാണ്. എൻ്റെ സ്വഭാവം എല്ലാത്തിലും ഈശ്വരനെ കണ്ട് അതിനെ സ്നേഹിക്കുകയും പരിചരിക്കുകയുമാണ്. ആ ക്ഷുദ്രജീവി പോലും സഹജഭാവം പ്രകടിപ്പിക്കുമ്പോൾ മനുഷ്യനായ ഞാൻ എന്തിന് എൻ്റെ സ്വഭാവം കൈവെടിയണം?”.