ജയ ജയ ഭാരത രമണി ധരണി
ജയ ജയ ജയ ജയ ജനനീ
ജയ ജയ ജയ ജയ ജനനീ
സിന്ധുഗംഗാ കുംടള ഭാരം
സിന്ദൂരാംഗിത ഫാലം
സസ്യശ്യാമള കോമള വസനം
സന്ധ്യകൾ നിൻ തിരുനയനം
ജയ ജയ ഭാരത രമണി ധരണി
ജയ ജയ ജയ ജയ ജനനീ
ജയ ജയ ജയ ജയ ജനനീ
ഹിമശൈലം നിൻ രജത കിരീടം
കുമരി പതാംഗുലി രാഗം
ഗോദാവരി നിൻ മാറിലൊരുജ്ജല
ഗോമേദക മണി ഹാരം
ജയ ജയ ഭാരത രമണി ധരണി
ജയ ജയ ജയ ജയ ജനനീ
ജയ ജയ ജയ ജയ ജനനീ
വംഗ കടലല വളകൾ കിലുങ്ങീ
അംഗേ ചന്ദനലേപം
സിന്ധൂസാഗര തിരയാൽ മാറിൽ
അണിയിപ്പു ആഭരണം
ജയ ജയ ഭാരത രമണി ധരണി
ജയ ജയ ജയ ജയ ജനനീ
ജയ ജയ ജയ ജയ ജനനീ
ജയ ജയ ജയ ജയ ജനനീ
ജയ ജയ ജയ ജയ ജനനീ