ചിത്രകാര നിൻ തൂലിക എന്തേ സ്വപ്ന നാടുകൾ തേടിടുന്നു
രക്തസാക്ഷി തൻ ചോരയിൽ മുക്കി ബലിദാനങ്ങൾ വരയ്ക്കൂ നീ
പ്രിയസ്വദേശത്തിൻ ബലിപീഠത്തിൽ ആഹൂതിയേകിയ വീരന്മാരെ
ചെന്നിണമൂറും തൂലികയാലെ മോഹനമായി വരയ്ക്കു നീ
തോക്കിനുമുമ്പിൽ വിരിമാർ കാട്ടിയ നിർഭയ നിർമ്മല ചരിതന്മാരെ
തൂക്കുകയറ്റിൽ തൻഗളനാളം തൻകൈയ്യാലെ ചേർത്തവരെ
പുഞ്ചിരിതൂകി പുഞ്ചിരിതൂകി ഇഞ്ചിഞ്ചായ് മരിച്ചവരെ
എരിതീജ്വാലയിൽ ഉരുകിയ ചിത്തോർ പത്മിനിമാരെ വരയ്ക്കു നീ
പോർകുതിരപ്പുറം ഏറിഅടർക്കായ് അണയും ഝാൻസിറാണിയുടെ
ഹൽദിഘാട്ടിൽ അണുവണു തോറും ചോരയൊഴുക്കിയ ധീരരുടെ
പാനിപ്പത്തിലെ അടരിലമർന്നൊരു നവയുഗ സൈനിക വീരരുടെ
ഉജ്ജ്വല മോഹന പുളകിത ചിത്രം തൂലികയാലെ വരയ്ക്കു നീ
തീഷ്ണ മൃഗീയത കൂട്ടിയ തീയിൽ കാളിനകാശി മധുരകളെ
ജാലിയൻവാലാ ഇവയെ വരയ്ക്കു അഗ്നി കൊടുത്തു ഭാവനമെ
വിഭജിത ബംഗാൾ പഞ്ചാബ് ഇവയും നവധാലികളും എഴുതു നീ
നിദ്രയിൽ മുഴുകും യുവഹൃദയങ്ങൾ അഗ്നി കൊളുത്തി ഉണർത്തു നീ
ഉദയം കൊൾവ്വാനുഴറും മോഹന പുലരിചോപ്പു വരയ്ക്കു നീ
വീണ്ടും അഖണ്ഡിതമാവാനാശ പുളകം കൊള്ളും ജന്മദയെ
വാനിലഭംഗുര വിജയ വിഹാരം തുടരും പാവന ഭഗവക്കൊടിയേ
നവയുഗഭാരത സൈന്യദളങ്ങളെ അണിയണിയായി വരയ്ക്കു നീ
(ചിത്രകാരാ നിൻ തൂലിക)