കുടുംബനാഥന്‍

ഒരിക്കല്‍ ഗുരുജി ഒരു പ്രമുഖ വ്യക്തിയെ സംഘചാലകായി ചുമതലയേൽക്കാന്‍ പ്രേരിപ്പിച്ചു.

ആ വ്യക്തി ചോദിച്ചു; “ഗുരുജി, ആ സ്ഥാനത്തിരുന്ന്‌ ഞാന്‍ എന്താണു ചെയ്യേണ്ടത്‌?”

ഗുരുജി: “നോക്കു, നിങ്ങള്‍ കുടുംബനാഥനാണ്‌. ആ നിലയ്ക്ക്‌ കുടുംബത്തിൻ്റെ കാരണവരാണ്‌. നിങ്ങളുടെ കുടുംബത്തില്‍ പുത്രന്‍, പുത്രി, പൗത്രന്‍ തുടങ്ങി നിരവധിപേരുണ്ടാകാം. ആ നിലയ്ക്ക്‌ നിങ്ങള്‍ എന്താവും ചെയ്യുക?”

അദ്ദേഹം പറഞ്ഞു: “എല്ലാ രീതിയിലും ഞാന്‍ അവരെ സംരക്ഷിക്കും.”

“എന്താ, താങ്കള്‍ അവരെ പരസ്പരം കലഹിക്കാന്‍ വിടുമോ?”

“ഇല്ലില്ല. ഒരിക്കലുമില്ല. അവരെ ഞാന്‍ പറഞ്ഞുമനസ്സിലാക്കും.”

“തീര്‍ച്ചയായും. കോളേജില്‍ അയച്ച്‌ ഉന്നത വിദ്യാഭ്യാസം നല്‍കി കഴിവുറ്റവരാക്കാന്‍ ശ്രമിക്കും.”

“അവരുടെ കഴിവുകള്‍ മുഴുവന്‍ കുടുംബത്തിൻ്റെയും ശ്രേയസ്സിനുവേണ്ടി ഉപയോഗപ്പെടുത്തുവാന്‍ താങ്കള്‍ ആഗ്രഹിക്കുകയില്ലേ?”

“തീര്‍ച്ചയായും. മുഴുവന്‍ കുടുംബത്തിനുവേണ്ടി ജീവിക്കാനുള്ള പ്രേരണ ഞാന്‍ അവര്‍ക്കു നല്‍കും.”

“താങ്കള്‍ ഇന്നു മുതല്‍ സംഘകുടുംബത്തിൻ്റെ കാരണവരാണ്‌. ആ നിലയ്ക്ക്‌ വേണ്ടതെല്ലാം ചെയ്യുക.”

ആ മാന്യവ്യക്തി ചിരിച്ചുകൊണ്ട്‌ സമ്മതിച്ചു.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു