മനോബലം

നമുക്ക്‌ സര്‍വവിധ ഗുണവും ശാരീരികശക്തിയും ഉണ്ടായേക്കാം. സന്ദര്‍ഭത്തിനനുസരിച്ച്‌ അത്‌ ഉപയോഗിക്കാനുള്ള ബുദ്ധിവൈഭവവും മനോബലവും ഇല്ലെങ്കില്‍ ആ ശക്തി നിരര്‍ത്ഥകമാണ്‌.

ഞാന്‍ ബനാറസ്‌ ഹിന്ദു സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന കാലം. അതിനിടയില്‍ പ്രയാഗ്‌ സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ പോകേണ്ടിവന്നു. അവിടുത്തെ രണ്ട്‌ വിദ്യാര്‍ഥികളെക്കുറിച്ചാണ്‌ ഞാന്‍ പറയുന്നത്‌. ഒരാള്‍ ഒത്ത പൊക്കവും തടിയുമുള്ളവനായിരുന്നു. വേണ്ടത്ര വ്യായാമം ചെയ്യുന്ന സ്വഭാവവും ഉണ്ട്‌. നല്ലഉറച്ച ശരീരഘടന. മറ്റേയാള്‍ ബംഗാളിയാണ്‌. മെലിഞ്ഞ നീണ്ട ശരീരപ്രകൃതി. ഒരു ദിവസം ഏതോ കാരണത്താല്‍ രണ്ടുപേരും തമ്മില്‍ തര്‍ക്കമായി. തര്‍ക്കം മുത്ത്‌ അടിപിടിയായി. ദുര്‍ബലനായ ബംഗാളി പെട്ടെന്ന്‌ സര്‍വശക്തിയുമെടുത്ത്‌ തടിയൻ്റെ ചെകിടത്ത്‌ അടിച്ചു. അടിയും ഇടിയും കൊണ്ട്‌ തടിയന്‍ മറിഞ്ഞുവീണു. എങ്ങനെയോ ചാടിയെഴുന്നേറ്റ്‌ തിരിഞ്ഞുനോക്കാതെ ഓടി സ്ഥലം കാലിയാക്കി. തടിമാത്രം കൊണ്ടെന്തുകാര്യം?

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു