സര്‍വവിധ പരീക്ഷണങ്ങളും അതിജീവിച്ച് ലക്ഷ്യപ്രാപ്തി നേടാന്‍ നമുക്ക് ജ്ഞാനം, ശീലം, പൌരുഷം തുടങ്ങിയ ഗുണങ്ങള്‍ ആവശ്യമാണ്. ഭഗവാന് ശ്രീകൃഷ്ണന്റെ ജീവിതത്തില്‍ ഒരു സംഭവമുണ്ട്.
വനവാസവും അജ്ഞാതവാസവും വിജയകരമായി പൂര്‍ത്തിയാക്കിയ പാണ്ഡവര്‍ അവകാശപ്പെട്ട രാജ്യം ചോദിച്ച് ധൃതരാഷ്ട്ര സന്നിധിയിലേക്ക് പല ദൂതന്മാരെയും അയച്ചു. ദുര്യോധനന്റെ അപമാനം സഹിച്ച് അവരെല്ലാം മടങ്ങി. അവസാനം ഭഗവാന് ശ്രീകൃഷ്ണന് സ്വയം ദൂത് ഏറ്റെടുത്തു.
ആ സമയത്ത് യുധിഷ്ഠിരന് പറഞ്ഞു: “ഭഗവാനേ അങ്ങ് ഞങ്ങള്‍ക്ക് സംപുജ്യനാണ്, ആരാധനാമൂര്‍ത്തിയാണ്. ഞങ്ങളുടെ സര്‍വസ്വവുമാണ്. അങ്ങില്ലാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധ്യമല്ല. ദുഷ്ടബുദ്ധിയായ ദുര്യോധനന് വല്ല വിവരക്കേടും കാണിക്കും. മര്‍ദിക്കുകയോ ഭടന്മാരെ അയച്ച് ബന്ധിക്കുകയോ ചെയ്യും. പിന്നെഞങ്ങള്ക്കാരാണുമള്ളത്?
ഭഗവാന് പറഞ്ഞു: “എങ്കില്‍ പിന്നെ നിങ്ങള്‍ ഒന്നും ചെയ്യേണ്ടിവരില്ല. ഹസ്തിനപുരം നിങ്ങള്‍ക്ക് നിഷ്പ്രയാസം കൈക്കലാക്കാം. ദുര്യോധനന് എന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചാല്‍ അവനെ മാത്രമല്ല അവന്റെ സര്‍വവും ഭസ്മമാക്കാന്‍ ഞാന്‍ ഒറ്റയ്ക്കു മതി.
ശ്രീകൃഷ്ണന് നമുക്ക് ആരാധ്യനാണ്, അനുകരണീയനാണ്.അദ്ദേഹത്തിന്റെ സ്ഥൈര്യവും ധൈര്യവും നമുക്കു വേണം.