ഒരിക്കല്‍ ഒരു കാര്യകര്‍ത്താവിന് രോഗം പിടിപെട്ടു. അയാളെനാഗ്പൂരിലുള്ള ഒരാശുപ്രതിയിലാക്കി. നാഗ്പൂരിലുള്ളപ്പോഴെല്ലാം ഞാന്‍ അയാളെ കാണാന്‍ പോകാറുണ്ടായിരുന്നു. ഒരു പ്രാവശ്യം നാഗ്പൂര്‍ വിടുന്നതിനു മുമ്പ് അയാളെ കാണുവാന്‍ പോയപ്പോള്‍ എന്റെ മനസ്സില്‍ തോന്നി: ഇയാള്‍ ഇനി അധികനാള്‍ ജീവിക്കില്ല. ഞാന്‍ ചോദിച്ചു, “ഇപ്പോള്‍ എങ്ങനെയുണ്ട്? അസുഖം കുറഞ്ഞുവോ?”
അയാള്‍ സങ്കടത്തോടെ പറഞ്ഞു: “ഗുരുജീ എന്തുചെയ്യാനാണ്? ക്ഷീണം കൂടിക്കുടി വരുന്നു!” “ശരിയാണ്. പക്ഷേ എന്തിന് ഭയപ്പെടുന്നു? ജീവിതത്തില്‍ നിത്യവും നന്മയെക്കുറിച്ച് മാത്രം ചിന്തിക്കുന്ന, നന്മമാത്രം ചെയ്യുന്ന, ഈശ്വരാര്‍പ്പണത്തോടെ ജീവിതം നയിക്കുന്ന നമ്മള് ആരെ ഭയപ്പെടണം? എന്തിന് മൃത്യുവിനെ ഭയ
പ്പെടണം?” ഞാന്‍ യാത്ര പറഞ്ഞിറങ്ങി. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. എന്റെ പ്രവാസത്തിനിടയില്‍ ആ കാര്യകര്‍ത്താവിന്റെ മരണ വിവരം അറിഞ്ഞു.
ഞാന്‍ നിങ്ങളോടും ഇതു തന്നെ പറയുന്നു. നാം ആരെയും ഭയപ്പെടേണ്ടതില്ല – മൃത്യുവിനെപ്പോലും. ആദര്‍ശശാലികളായ നമ്മുടെ ജീവിതം ധന്യമാണ്. സ്വാര്‍ഥികളാണ് മരണത്തെ ഭയപ്പെടുന്നത്.