ഒരിക്കല്‍ ഒരാള്‍ ഒരു ഒട്ടകത്തിന്റെ പുറത്ത് സവാരി ചെയ്യുകയായിരുന്നു. ഒട്ടകം ശാന്തനായി മുന്നോട്ടു നടക്കുന്നതു കാരണം സവാരിക്കാരന്‍ കടിഞ്ഞാണ്‍ കയ്യില്‍ നിന്നും വിട്ടു. അതിന്റെ അറ്റം താഴെകിടന്ന് ഇഴഞ്ഞു. വഴിയരികെ മാളത്തില്‍ നിന്നും പുറത്തുവന്ന കുറുക്കന്‍ ഈ ദൃശ്യം കണ്ടു. അവന്‍ ഓടിവന്ന് കടിഞ്ഞാണ്‍ കടിച്ചു പിടിച്ചു നടന്നു തുടങ്ങി. കുറെ കഴിഞ്ഞ് എതിരെ വന്ന വഴി പോക്കരോട് കുറുക്കന്‍ പറഞ്ഞു: “കണ്ടില്ലേ എന്റെ ശക്തി? ഈ ഒട്ടകത്തെ നേരെ നടത്തുന്നത് ഞാനാണ്.”
ഇത്തരം കുറുനരിഭാവം ആത്മഘാതകമാണ്. നമ്മുടെ സംഘം ദിനംതോറും വളരുന്നു. ഞാനാണ് നേതാവ്, എന്റെ സാമര്‍ഥ്യം കൊണ്ടാണ് ഇതെല്ലാം വളരുന്നത് എന്നു ഭാവിക്കുന്നത് കുറുനരി ന്യായം പോലെയിരിക്കും.