ഹിന്ദുസമാജം, ഹിന്ദുരാഷ്ട്രം, ഹിന്ദുസംസ്കാരം എന്നെല്ലാം പറയുമ്പോള്‍ പലരും ഹിന്ദുശബ്ദത്തിന്റെ സാംഗത്യവും ഉല്പത്തിയും സംശയദൃഷ്ടിയോടെ കാണാറുണ്ട്. ഹിന്ദുസംസ്കാരവും ഹിന്ദുധര്‍മവും സര്‍വശ്രേഷ്ഠമാണ്. ഈ വിശ്വാസത്തോടെ അത് പ്രചരിപ്പിക്കാനും സുശക്തമാക്കാനും സമചിത്തതയോടെ അതിനെ നോക്കിക്കാണാനും കഴിയണം. ചര്‍ച്ച ചെയ്ത് പാണ്ഡിത്യം നേടിയതുകൊണ്ട് മാത്രം കാലത്തിനനുസരിച്ച് അതിനെ ശക്തിപ്പെടുത്താനും ഉയര്‍ത്തിപ്പിടിക്കാനും കഴിയില്ല.
പാണിനി ശ്രേഷ്ഠനായ വ്യാകരണകാരിയാണ്. ഒരിക്കല്‍ അദ്ദേഹം ശിഷ്യഗണത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശബ്ദങ്ങളുടെ ഉല്പത്തിയെക്കുറിച്ചായിരുന്നു പഠനം. ഇതിനിടയില്‍
ഒരു വ്യാഘ്രം നടന്നടുത്തു. മനുഷ്യഗന്ധം പിടിച്ചായിരുന്നു അതിന്റെ വരവ്. വ്യാഘ്രം എന്ന ശബ്ദത്തിന്റെ ഉല്പത്തിയെക്കുറിച്ചായിരുന്നു എല്ലാവരും ചിന്തിച്ചുകൊണ്ടിരുന്നത്. പാണിനി മഹര്‍ഷി ആ ശബ്ദത്തിന്റെ മൂലഭാവത്തെക്കുറിച്ച് അറിയാന്‍ ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു. വ്യാരഘത്തിന്റെ വരവ് കണ്ട് ഭയപ്പെട്ട ശിഷ്യഗണം ഒന്നടങ്കം ഓടി തൊട്ടടുത്ത മരത്തില്‍ കയറി. ശിഷ്യന്മാര് വിളിച്ചു പറഞ്ഞു: “ഗുരോ, ഓടി മരത്തില്‍ കയറു. പിന്നിട് ശബ്ദത്തിന്റെ മൂലം കണ്ടു പിടിക്കാം.” വ്യാഘ്രം ഘ്രാ ഘ്രാ എന്ന ശബ്ദത്തോടെ ഓടി
അടുത്തു. ശബ്ദം കേട്ട് പാണിനി ഉറക്കെ വിളിച്ചു പറഞ്ഞു: “വ്യാജി ഘൃതി ഇതി വ്യാഘ്രാ” പാണിനി ശബ്ദത്തിന്റെ ഉല്പത്തി കണ്ടുപിടിച്ച ഉത്സാഹത്തില്‍ മതിമറന്നു സന്തോഷിച്ചു. മനുഷ്യഗന്ധം തലയ്ക്കു പിടിച്ച വ്യാഘ്രം തന്റെ മേല്‍ ചാടിവീണത് അദ്ദേഹം അറിഞ്ഞില്ല. പാണിനി വ്യാഘ്രത്തിനിരയായി.
ശിഷ്യന്മാര് മരത്തില്‍ സുരക്ഷിതരായിരുന്നു. വ്യാകരണകാരന് എന്ന നിലയില്‍ ജ്ഞാനിയായിരുന്നു പാണിനി. പക്ഷേ സന്ദര്‍ഭത്തിനനുസരിച്ച് ചിന്തിക്കാനും പെരുമാറാനുമുള്ള വ്യാവഹാരിക യജ്ഞം ഇല്ലാത്തതുമുലം ദൂര്മരണത്തിനിരയായി.