ഉയർന്നു വീര കാഹളം

ഉയർന്നു വീര കാഹളം യുഗങ്ങളായി മണ്ണിലായി
നിറഞ്ഞ ഹിന്ദു ഗൗരവം മുഴക്കുമാത്മ ഗർജ്ജനം
പ്രച്ചണ്ട ശൈവ താണ്ടവം പ്രപഞ്ച സർഗ്ഗ കാരണം
ഉണർന്നെണീറ്റു ഹൈന്ദവം ഉണർന്നെണീറ്റു ഭാരതം
ഉണർന്നെണീറ്റു ഹൈന്ദവം ഉണർന്നെണീറ്റു ഭാരതം

ജയപതകയേന്തി നിൽക്കും മുന്നിലായ് ഹിമാലയം
പടഹമാഞ്ഞടിച്ചിടുന്നു സാഗരം നിരന്തരം
പതറിടാത്ത പദവുമാത്മ ധൈര്യവും ത്രസിക്കുവോർ
അണിനിരന്നണഞ്ഞിടുന്നനേകകോടി സൈനികർ
അണിനിരന്നണഞ്ഞിടുന്നനേകകോടി സൈനികർ

പവിത്രമായ മണ്ണിനെയിതിൻചരിത്ര ശുദ്ധിയെ
ഇതിൽക്കുരുത്ത് പന്തലിച്ച സംസ്കൃതി തുടിപ്പിന്നെ
കരളരിഞ്ഞു കരമരിഞ്ഞു കാത്തിടാന് ദൃഢവ്രതം
ഉറുതിയായെടുത്തു ഞങ്ങൾ നവയുഗ പ്രവർത്തകർ
ഉറുതിയായെടുത്തു ഞങ്ങൾ നവയുഗ പ്രവർത്തകർ

ജ്വലിചിടുന്നിതേവികാര തീവ്രഭാവമെങ്ങളിൽ
പതിച്ചിടട്ടെ ജീവിതം സ്വമാതൃഭൂപദങ്ങളിൽ
ഇതൊന്നു കർമ്മമൊന്നു ധർമ്മമൊന്നു കർമ്മ മുക്തിയായ്
കരുതി ധ്യേയ വീഥിയിൽ നിരന്തരം ചരിക്കുവോർ
കരുതി ധ്യേയ വീഥിയിൽ നിരന്തരം ചരിക്കുവോർ

ദേഹ ദേഹിയിയായി ദിവ്യ ഭാവമാർന്ന മണ്ണിനെ
യുഗങ്ങൾതൻ തപസ്സിനാൽ പവിത്രമായ മണ്ണിനെ
അമ്മയായ് പരാത്മശക്തി ഭാവമാകുമംബയായ്
കണ്ടു കൈ വണങ്ങിടുന്ന ഭക്തർ മുക്തരാണ് നാം
കണ്ടു കൈ വണങ്ങിടുന്ന ഭക്തർ മുക്തരാണ് നാം

പരമമായ വൈഭവത്തിലിപ്പുരാണപുണ്യമാം
ധരണിയെ നയിക്കജന്മലക്ഷ്യമായെടുത്തവർ
അകലെവാനിലാശിഷം ചൊരിഞ്ഞുനിൽപ്പു പൂർവ്വികർ
അവരിൽ നിന്നുമൂർജ്ജമാർന്നു നീങ്ങിടും നിരന്തരം
അവരിൽ നിന്നുമൂർജ്ജമാർന്നു നീങ്ങിടും നിരന്തരം

(ഉയർന്നു വീര കാഹളം)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു