അസ്ഥിരം ജീവിതം ലോകേ
അസ്ഥിരേ ധനയൗവനേ
അസ്ഥിരാഃ പുത്രദാരാശ്ച
ധര്‍മകീര്‍ത്തിദ്വയം സ്ഥിരം
ആയുസ്സ് സ്ഥിരമല്ല, ധനത്തിനും, യൗവനത്തിനും സ്ഥിരതയില്ല, പത്നിയും, കുട്ടികളും ശാശ്വതമല്ല. രണ്ട് കാര്യങ്ങള്‍ക്ക് മാത്രമേ സ്ഥിരതയുള്ളൂ. ധര്‍മത്തിനും കീര്‍ത്തിക്കും.