ഏകാത്മകമാണ് ഭാരതീയ സംസ്കാരം. സൃഷ്ടിയിലെയും ജീവിതത്തിലെയും വൈവിധ്യങ്ങളുടെ ദൃശ്യഭേദങ്ങളെ അംഗീകരിക്കുന്നതോടൊപ്പം തന്നെ അതിൻ്റെ അന്തര്യാമിയായ ഏകതയെ കണ്ടത്തി അതില്‍ സമന്വയം ഉണ്ടാക്കുന്നു. പരസ്പരവിദ്വേഷത്തിൻ്റെയും സംഘര്‍ഷത്തിൻ്റെയും സ്ഥാനത്ത് പരാശ്രയത്വത്തിൻ്റെയും പരസ്പരപൂരകതയുടെയും അനുകൂലതയുടെയും സഹകരണത്തിൻ്റെയും ആധാരത്തില്‍ സൃഷ്ടിയുടെ ക്രിയകളെക്കുറിച്ച് ചിന്തിക്കുന്നു. ആ കാഴ്ചപ്പാട് ഏകാംഗീകരണമോ, മതപരമോ, വര്‍ഗീയവാദപരമോ അല്ല. അത് സര്‍വാംഗീണവും സര്വാത്മവാദിയും സര്വോല്ക്കൃഷ്ടവാദിയുമാണ്. ഏകാത്മകതയാണതിൻ്റെ അന്തഃസത്ത.