ഘൃഷ്ടം ഘൃഷ്ടം പുനരപി പുനശ്ചന്ദനം ചാരുഗന്ധം
ഛിന്നം ഛിന്നം പുനരപി പുനഃ സ്വാദു ചൈവേക്ഷുഖണ്ഡം
ദഗ്ധം ദഗ്ധം പുനരപി പുനഃ കാഞ്ചനം ചാരുവർണ്ണം
ദേഹാന്തേപി പ്രകൃതിവികൃതിർജായതേ നോത്തമാനാം
വീണ്ടും വീണ്ടും അരച്ചുവെങ്കിലും ചന്ദനത്തിനു നല്ല വാസന ഉണ്ടായിരിക്കും. മുറിച്ചു മുറിച്ചു ചെറുതാക്കിയാലും കരിമ്പിനു മധുരം ഉണ്ടായിരിക്കും. തീയിലിട്ടു പലവട്ടം കാച്ചിയെങ്കിലും സ്വർണ്ണത്തിനു ഭംഗിയുള്ള നിറം തന്നെ. ശ്രേഷ്ഠന്മാർക്കു മരണസമയത്തും സ്വഭാവമാറ്റം ഉണ്ടാകില്ല.