കമ്യൂണല്‍ അഥവാ വര്‍ഗീയം എന്ന വാക്ക് നമ്മെ അപചയപ്പെടുത്തുവാന്‍ ബ്രിട്ടീഷുകാര്‍ ബോധപൂര്‍വം പ്രയോഗിച്ചതാണ്. പ്രത്യേകിച്ച് ഹിന്ദുരാഷ്ട്രം, ഹിന്ദുസംഘടന എന്നിവ വര്‍ഗീയമായി വിശേഷിപ്പിക്കപ്പെടുന്നു. ഉയര്‍ന്ന സ്ഥാനങ്ങളിലിരുന്നുകൊണ്ട് ഇത് പ്രചരിപ്പിക്കുമ്പോള്‍ അത് ജനമനസ്സില്‍ പെട്ടെന്ന് സ്ഥാനം പിടിക്കുന്നു. കളവ് നുറാവര്‍ത്തി പറയുമ്പോള്‍ അതാണ് സത്യം എന്ന് ജനം കരുതും. ഇതാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്.
ഒരു ഗ്രാമീണന്‍ ചന്തയില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ വാങ്ങി. അതിനെ തോളത്തു വച്ച് വീട്ടിലേക്കു നടക്കുകയായിരുന്നു. വഴിയരികില്‍ ഇരുന്ന കള്ളന്മാര്‍ ഇതു കണ്ടു. അവര്‍ ആട്ടിന്‍ കുട്ടിയെ
സ്വന്തമാക്കാന്‍ ആഗ്രഹിച്ചു. അതിനൊരു ഉപായവും കണ്ടുപിടിച്ചു. ഒരാള്‍ കുറുക്കുവഴിയിലൂടെ ഗ്രാമീണന്റെ മുന്നില്‍ കടന്നു പറഞ്ഞു; “നിങ്ങള്‍ കാണാന്‍ നല്ലവനും സാത്വികനുമാണെന്നു തോന്നുന്നു.
എന്തിണാവോ ഈ പട്ടിയെ തോളിലേറ്റി നടക്കുന്നത്?”
ഗ്രാമീണന്‍ തോളിലിരുന്ന ആട്ടിന്‍കുട്ടിയെ ഒന്ന് നോക്കി. “ഏയ് ഇത് പട്ടിയൊന്നുമല്ല ആട്ടിന്‍കുട്ടിയാണ്” എന്ന് ആത്മഗതം ചെയ്ത് മുന്നോട്ടു നടന്നു. കുറെ കഴിഞ്ഞപ്പോള്‍ രണ്ടാമന്‍ മുന്നില്‍ വന്നു.”നിങ്ങള്‍ നല്ലവനും അറിവുള്ളവനുമാണ്. പക്ഷേ ഈ നായ്കുട്ടിയേയും ചുമന്ന് എങ്ങോട്ടാണ് യാത്ര?” ഗ്രാമീണന്‍ ശങ്കയോടെ
തോളില്‍ നോക്കി. തനിക്ക് തെറ്റിയതാണോ. ജാള്യതയോടെ അയാള്‍ മുന്നോട്ടു നടന്നു. കുറെ കഴിഞ്ഞപ്പോള്‍ മൂന്നാമന്‍ മുന്നില്‍ വന്നു. “നിങ്ങളെപ്പോലെ അന്തസ്സുള്ളവര്‍ക്ക് ചേര്‍ന്നതാണോ ഈ പട്ടിയേയും ചുമന്നുകൊ
ണ്ടുള്ള യാത്ര? സാരമില്ല. പട്ടി കാണാന്‍ സുന്ദരനാണ്. ഗ്രാമീണന് നാണക്കേടു തോന്നി. തോളിലിരുന്നത് പട്ടിയാണെന്നുറപ്പിച്ച് അതിനെ വഴിയില്‍ തള്ളി അയാള്‍ നടന്നു പോയി. കബളിപ്പിച്ചവര്‍ കാര്യം നേടി.