അജ്ഞഃ സുഖമാരാധ്യഃ

അജ്ഞഃ സുഖമാരാധ്യഃ
സുഖതരമാരാധ്യതേ വിശേഷജ്ഞഃ
ജ്ഞാനലവദുർവിദഗ്ധം
ബ്രഹ്മാപി തം നരം ന രഞ്ജയതി

അജ്ഞഃ സുഖം ആരാദ്ധ്യഃ : വിവരമില്ലാത്തവനെ എളുപ്പം വശത്താക്കാം. വിശേഷജ്ഞഃ സുഖതരം ആരാദ്ധ്യഃ : നല്ല വിവരമുള്ളവനെ അതിലും എളുപ്പത്തിൽ വശത്താക്കാം. തം ജ്ഞാന-ലവ-ദുർ-വിദഗ്ദ്ധം നരം : അല്പജ്ഞാനിയായ മനുഷ്യനെ ബ്രഹ്മാപി ന രഞ്ജയതി : ബ്രഹ്മാവിനു പോലും വശത്താക്കാൻ കഴിയില്ല. ഒരു കാര്യം ശ്രദ്ധേയമാണു്. ആരാധന എന്ന വാക്കിന്റെ അർത്ഥം. മലയാളത്തിൽ അതിനു പൂജ ചെയ്യുക, താണു വീണു നമസ്കരിക്കുക എന്നൊക്കെ അർത്ഥം വന്നെങ്കിലും സംസ്കൃതത്തിൽ അതിനു് സന്തോഷിപ്പിക്കുക, പ്രീണിപ്പിക്കുക, വശത്താക്കുക എന്നൊക്കെയേ അർത്ഥമുള്ളൂ. എന്തു പറഞ്ഞാലും അല്പജ്ഞാനിയെ സന്തോഷിപ്പിക്കാനോ സമ്മതിപ്പിക്കാനോ പറ്റില്ല എന്നു സാരം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു