നിര്‍ഭയത്വം

ശക്തിയോടും വിശുദ്ധിയോടുമൊപ്പം നിര്‍ഭയത്വവും നമുക്ക്‌ ആവശ്യമാണ്‌. സാമൂഹ്യപ്രവര്‍ത്തകര്‍ക്ക്‌ പ്രതിസന്ധികളേയും കഷ്ടപ്പാടുകളേയും അഭിമുഖീകരിക്കേണ്ടിവരും. നിര്‍ഭയത്വമാണ്‌ പുരുഷലക്ഷണം. ആരേയും ഭയപ്പെടുത്താത്തതും, ആരേയും ഭയപ്പെടാത്തതുമായ പൌരുഷം നമ്മുടെ ഗുണമായിരിക്കണം.

ഖരന്റെയും ദൂഷണന്റെയും നേതൃത്വത്തില്‍ അസുരപ്പട ശ്രീരാമനെ ആക്രമിക്കാന്‍ എത്തി. രാക്ഷസപ്പടയുടെ വരവുകൊണ്ട്‌ അവിടമാകെ പൊടിപടലം കൊണ്ട്‌ നിറഞ്ഞു. വിവരം മനസ്സിലാക്കിയ ശ്രീരാമന്‍ ലക്ഷ്മണനോട്‌ പറഞ്ഞു, “സീതയ്ക്ക്‌ ഇത്തരം കാര്യങ്ങളുമായി പരിചയമുണ്ടാവില്ല. നീ അവള്‍ക്ക്‌ സംരക്ഷണം നല്‍കൂ. ഞാന്‍ പോയി അവരുടെ കഥ കഴിച്ചിട്ടു വരാം.” ശ്രീരാമന്‍ ഒറ്റയ്‌ക്കുപോകുന്നതുകണ്ട സീത അദ്ദേഹത്തോടൊപ്പം പോകാന്‍ ലക്ഷ്‌മണനോട്‌ ആവശ്യപ്പെട്ടു. അപ്പോള്‍ ലക്ഷ്മണന്‍ പറഞ്ഞു: “ശ്രീരാന് ഈ പന്തീരായിരം നിസ്സാരമാണ്‌. രാവണവംശത്തെ മുഴുവന്‍ ഒറ്റയ്ക്ക്‌ നശിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ കഴിയും. അതുകൊണ്ട്‌ സമാധാനത്തോടെ ഇരിക്കുക.” രാക്ഷസന്മാരെ ഉന്മൂലനം ചെയ്ത്‌ പ്രതേൃകിച്ച്‌ ഒന്നും സംഭവിക്കാത്തമട്ടില്‍ ശ്രീരാമന്‍ മടങ്ങിയെത്തി.

ആത്മവിശ്വാസം നിറഞ്ഞ, നിര്‍ഭയഭാവമാണ്‌ നാം കൈക്കൊള്ളേണ്ടത്‌.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു