ആളിപ്പടരും തീച്ചൂളയിൽനിന്നുയരും ഗർജ്ജനഘോഷമിതാ
ഇതാണുഭാരത നാട്ടിന്നുജ്ജ്വല ദിഗ്-വിജയത്തിൻ നിമിഷം (2)
അനാദിനാളായ് ഹിമവൽഗിരിയിൽ തപസ്സുചെയ്യും ശിവനും
സമുദ്ര സംഗമ പരിപൂജിതയാം മഹാതപസ്വിനി ഉമയും
ജപിപ്പതേതൊരു മന്ത്രം നിത്യം സ്മരിപ്പതേതൊരു രൂപം
അതൊന്നു ഭാരതമതുരക്ഷിപ്പാൻ ദൃഢപ്രതിജ്ഞതർ നമ്മൾ
വിരിഞ്ഞു പണ്ടൊരു പൊൻതാമരയീ ധരിത്രിതൻ കാലടിയിൽ
അതേറ്റുവാങ്ങിച്ചൂടി ജനനി കാശ്മീരത്തിൽ മുടിയിൽ
അതിൻറെ നാലിതൾ വാടാതിന്നും ത്രസിപ്പു നാലുമഠങ്ങൾ
അതിൻറെ വേദധ്വനിയാണല്ലോ ദേശത്തിൻ ഹൃദ്സ്പന്ദങ്ങൾ
(ആളിപ്പടരും)
വിവേകവാണികൾ കേട്ടെഴുന്നേറ്റു വിശാലഹൈന്ദവരാഷ്ട്രം
തുടിച്ച ഭാരത ഹൃദ്പത്മത്തിൽ തെളിഞ്ഞുകേശവരൂപം
മുഴങ്ങി താരകമന്ത്രം കയ്യിൽ ധരിച്ചു ദിവ്യപതാക
കുറിച്ചു പുതിയ യുഗാബ്ദം ലോകോന്നതിക്കതൊന്നെ മാർഗ്ഗം
പറന്നുയർന്നു ദിവ്യാമൃതവും വഹിച്ചു ഗരുഡ സമാനൻ
വിവേകി ഭാരത മാതാവിൻ ത്രിപ്പതാകയുംകൊണ്ടുയരേ
അതേ പതാകയ്ക്കടിയിൽ ഭാരതമൊരേസ്വരത്തിൽ പാടി
തളർന്ന പാരിനു താങ്ങായ് നിൽക്കാനിതൊറ്റ മന്ത്രം മാത്രം
(ആളിപ്പടരും)