യദി സന്തം സേവതി യദ്യസന്തം
തപസ്വിനം യദി വാ സ്തേനമേവ
വാസോ യഥാ രംഗവശം പ്രയാതി
തഥാ സ തേഷാം വശമഭ്യുപൈതി
സജ്ജനങ്ങൾ അഥവാ ദുർജ്ജനങ്ങൾ, തപസ്വികൾ അഥവാ കള്ളന്മാർ എന്നിവരുമായി സംസർഗ്ഗത്തിലേർപ്പെടുന്നതു കൊണ്ട്, വസ്ത്രങ്ങൾ എങ്ങനെയാണോ ചായങ്ങളിൽ മുക്കുമ്പോൾ അതാതിന്റെ നിറങ്ങൾ ഉൾക്കൊള്ളുന്നത്, അതുപോലെ മനുഷ്യരുടെ സ്വഭാവങ്ങൾക്കും വ്യത്യാസം വരുന്നു. മനുഷ്യന്റെ സ്വഭാവത്തിന്റെ ഗുണദോഷങ്ങൾ, സംസർഗ്ഗത്തിലുള്ള വ്യതിയാനം കൊണ്ട് സംഭവിയ്ക്കും എന്ന് സാരം.