ദേശീയോദ്ധാരണത്തിന് സർവ്വസ്വവും സമർപ്പണം ചെയ്ത ലക്ഷം ലക്ഷം യുവാക്കളെ നമ്മുക്കാവശ്യമുണ്ട്. നമ്മുടെ രാഷ്ട്രത്തെ സുഷുപ്തിയുടെ ആലസ്യത്തിൽനിന്നുണർത്തുന്നതിന് അവർക്ക് മാത്രമേ കഴിയു. ദേശീയബോധം ഇന്നുള്ള തലമുറയിൽനിന്ന് വരും തലമുറയിലേക്ക് പകരേണ്ടതുണ്ട്. എന്നാൽ മാത്രമേ നമ്മുടെ രാഷ്ട്രത്തെ അലട്ടികൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ.