വൃദ്ധി: പ്രഭാവസ്തേജശ്ച
സത്വമുത്ഥാനമേവ ച
വ്യവസായശ്ച യസ്യ സ്യാത്
തസ്യ വൃത്തിഭയം കുത: ?
വൃദ്ധി പ്രാപിയ്ക്കാനുള്ള കഴിവും, സാമർത്ഥ്യവും, തേജസ്സും, പരാക്രമവും, തൊഴിലിനെപ്പറ്റിയുള്ള അറിവും ഏതൊരുവനിൽ പരിലസിയ്ക്കുന്നുവോ, അവന് ജീവനോപായത്തെപ്പറ്റി എന്താണ് ഭയപ്പെടാനുള്ളത് ?