നൂറ്റാണ്ടുകളായി മതപരമായ അടിമത്തംപേറി നിസ്സഹായരായ സഹോദരന്മാരെ അവരുടെ പൈതൃകഗൃഹത്തിലേക്ക് വിളിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ കടമയാണ്. സത്യസന്ധരായ സ്വാതന്ത്ര്യ പ്രേമികളെപ്പോലെ അവര്‍ അടിമത്തത്തിന്റെയും ആധിപത്യത്തിന്റെയും അടയാളം വലിച്ചെറിഞ്ഞ് പരമ്പരാഗതമായ ദേശീയ ജിവിതാചരണം സ്വീകരിക്കട്ടെ! നമ്മുടെ സമാജത്തില്‍ നിന്നും ഓടിപ്പോയ ഈ ധൂര്‍ത്തപുത്രന്മാര്‍ തിരിച്ചു വരുമ്പോള്‍ നമുക്ക് “ദീപാവലി” ആഘോഷിക്കാം.
സ്വന്തം കുടുംബത്തില്‍ നിന്ന് ഭാഗം വാങ്ങി പിരിഞ്ഞ പുത്രന്‍ സ്വയം മറന്ന് ജീവിച്ച് ഒടുവില്‍ എല്ലാം നശിച്ചവനായി മാറി. നിസ്സഹായനായ അയാള്‍ വീട്ടിലേക്കു തിരിച്ചുപോകാന്‍ ആഗ്രഹിച്ചു. മടങ്ങിവന്ന് വേലിക്കരികെ നില്പായി. കൃഷിസ്ഥലത്ത് പോയിരുന്ന പിതാവ് മടങ്ങിവന്നപ്പോള്‍ നമ്രശിരസ്കനായി നില്ക്കു
ന്ന മകനെ കണ്ടു. അയാളെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു: “നീ മടങ്ങി വന്നതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്.” എന്നിട്ട് ഇളയമകനോടായി പറഞ്ഞു: “നീ പോയി ഗംഭീരമായൊരു സദ്യയൊരുക്കാന്‍ അമ്മയോട് പറയു.” അതുകേട്ട് തെല്ലൊരു പരിഭവത്തോടെ അയാള്‍ പറഞ്ഞു: “അച്ഛാ, ഞാന്‍ ഇത്ര
യും നാള്‍ ഭക്തിയോടെ അച്ഛനോടൊപ്പം അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു കഴിയുകയായിരുന്നില്ലേ. എന്നിട്ട് എനിക്കുവേണ്ടി ഇതുവരെ ഒരു സദ്യയൊരുക്കിയിട്ടില്ലല്ലോ? വീതം വാങ്ങിപ്പോയി എല്ലാം ധൂര്‍ത്തടിച്ചു കളഞ്ഞ ജ്യേഷ്ഠനുവേണ്ടി എന്തിനാണ് സദ്യയൊരുക്കുന്നത്?”” അച്ഛന്‍ പറഞ്ഞു: “ശരിയാണ് മകനേ! നിന്റെ
സഹോദരന്‍ കുറേകാലമായി നമ്മെ ഉപേക്ഷിച്ചു പോയിട്ട്. ഒരു മകന്‍ നഷ്ടപ്പെട്ടു എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഇപ്പോള്‍ ഈശ്വരകൃപയാല്‍ എനിക്ക് ഇവനെ മടക്കിക്കിട്ടി. പഴയപോലെ നമുക്ക് അവനെ സ്നേഹിക്കണ്ടേ? ബഹുമാനിക്കണ്ടേ? അവന്റെ വരവ് ആഘോഷിക്കേണ്ടതല്ലേ?