ആത്മാർപ്പണത്തിന്റെ മന്ത്രങ്ങൾ പാടി
ജ്ഞാനവും ശക്തിയും ശീലവും നേടി
പരംവൈഭവത്തിന്റെ ശിഖരങ്ങൾ തേടി
പോകനാം ഈപുണ്യ പാതയിൽ കൂടി (2)
ഉന്മേഷപൂർണമി ദുർഗ്ഗമയാത്ര
വിജയാഭിലാഷത്തിൻ വിശ്വാസയാത്ര
ഭരതോർവിതൻഭവ്യ ദിഗ്ജയ യാത്ര
ഇതുപൂർണ്ണ ജീവിതസാഫല്യയാത്ര (2)
ഒരു ദിവ്യ സങ്കൽപമുണ്ടുമുന്നിൽ
ഒരുപൊൻകിനാവിന്റെ നിഴലാട്ടമുള്ളിൽ
അടിവച്ചുനീങ്ങുന്ന ദൃഢനിശ്ചയത്തിൽ
തകരുന്നു ചിതറുന്നു വിഘ്നശതങ്ങൾ (2)
സത്യധർമ്മങ്ങൾതൻ അസ്ഥിവാരത്തിൽ
അനഘമാം ആത്മപ്രഭാ വെളിച്ചത്തിൽ
അണയാത്ത ദൗത്യബോധത്തിൻ കരുത്തിൽ
പണിതീർക്ക നമ്മളീരാഷ്ട്ര സൗധം (2)
അവിടില്ല ദുഃഖത്തിൻ തേങ്ങലുകൾ
അവിടില്ലഭാവത്തിൻ ഗദ്ഗദങ്ങൾ
അവിടില്ല വൈര്യനിര്യാതനങ്ങൾ
അവിടെപ്പൂത്തുലയുന്നു മംഗളങ്ങൾ (2)
മരണത്തിനപ്പുറത്തല്ല നമ്മൾ
അണയേണ്ടുവാഗ്ദത്ത സംഘഭൂമി
അകലെയല്ലകലെയല്ലാശവെയ്ക്കും
പരമമാം വൈഭവ ഭവ്യലക്ഷ്യം (2)
ആത്മാർപ്പണത്തിന്റെ മന്ത്രങ്ങൾ പാടി
ജ്ഞാനവും ശക്തിയും ശീലവും നേടി
പരംവൈഭവത്തിന്റെ ശിഖരങ്ങൾ തേടി
പോകനാം ഈപുണ്യ പാതയിൽ കൂടി (2)