ഇന്നത്തെ മതേതരത്വ സങ്കല്‍പം ഭീരുത്വത്തില്‍ നിന്ന് ഉടലെടുത്തതാണ്. മതേതരത്വവാദികള്‍, വിശാലമനസ്ക്കര്‍ എന്നെല്ലാം സ്വയം വിശേഷിപ്പിക്കുന്നവര്‍ ഭയമെന്ന വികാരത്തിന് അടിമകളാ
ണ്. മറ്റു മതസ്ഥര്‍ വെറുക്കുന്ന ഹിന്ദു എന്ന പദം നാം ഉപയോഗിക്കരുത് എന്ന് വാദിക്കുന്നവര്‍ ഇത്തരം ഭീരുത്വത്തിന് വഴിപ്പെട്ടവരാണ്. മറ്റുള്ളവരുടെ വിരോധം മറികടക്കുന്നതിനുള്ള ആത്മവിശ്വാസമോ തന്റേടമോ ഇല്ലാത്തതുകൊണ്ടാണിത്.
മഹാഭാരതത്തില്‍ രസകരമായ ഒരു കഥയുണ്ട്. വനവാസത്തിനിടയില്‍ പാണ്ഡവന്മാര്‍ കുന്തിമാതാവിനോടൊന്നിച്ച് ഏകച്രക എന്ന ഗ്രാമത്തിലെത്തി. ആ ഗ്രാമം ബകന്‍ എന്ന ഭയങ്കരനായ ഒരു
രാക്ഷസന്റെ നിയ്രന്ത്രണത്തിലായിരുന്നു.
ഒരിക്കല്‍ ബകാസുരന്‍ ആ ഗ്രാമത്തെയാകെ നശിപ്പിക്കാന്‍ ഒരുമ്പെട്ടു. ഗ്രാമത്തെ ഒന്നാകെ നശിപ്പിക്കരുതെന്ന് ജനങ്ങള്‍ ബകനോട് അഭ്യര്‍ഥിച്ചു. അതംഗീകരിക്കുവാന്‍ ഒരു വ്യവസ്ഥയും അവര്‍ സമ്മതിച്ചു. ദിവസേന ഒരു വണ്ടി നിറച്ച് ചോറും മറ്റു ഭക്ഷ്യവസ്തുക്കളും വണ്ടി വലിക്കുന്ന രണ്ടു കാളകളെയും തെളിക്കുന്ന ആളിനേയും ബകന് ഭക്ഷണമായി നല്‍കാമെന്ന് ഗ്രാമീണര്‍ സമ്മതിച്ചു.
ഇനി കഥയുടെ രണ്ടാം ഭാഗം. വളരെ നാളായി ഇതു സഹിച്ചുവന്ന ജനം അവരുടെ സങ്കടസ്ഥിതി കുന്തീമാതാവിനോടു പറഞ്ഞു. കുന്തി അവരെ സമാധാനിപ്പിച്ചു. തന്റെ അഞ്ചുമക്കളില്‍ ഒരുത്തനെ അടുത്ത ദിവസം ബകനുവേണ്ടി അയക്കാമെന്ന് അവരോട് പറഞ്ഞു. അതനുസരിച്ച് ഭീമനെ അയച്ചു. വണ്ടിയുമായി ബകന്റെ പാര്‍പ്പിടത്തിനു മുന്നിലെത്തി ഭീമന്‍ പറഞ്ഞു: “അല്ലാ, നീ എവിടെയാണ്? ഹേ ബകന്‍, ഇങ്ങോട്ടുവരണം. ഞാന്‍ നിനക്കുവേണ്ടി ആഹാരം കൊണ്ടുവന്നിട്ടുണ്ട്.”” ഇത്രയും പറഞ്ഞ് ഭീമന്‍ കാളകളെ അഴിച്ചു മാറ്റി ബകന് കൊണ്ടുവന്ന ആഹാരം കഴിക്കുവാന്‍ തുടങ്ങി. ഇതുകണ്ട് വന്ന ബകന്‍ കോപത്തോടെ ഭീമനെ ഇടിക്കാന്‍ പുറപ്പെട്ടു. ഭീമന്‍ ശാന്തനായി പറഞ്ഞു:സ്വല്പനേരം ക്ഷമിക്കു. ഞാനിതൊന്ന് കഴിക്കട്ടെ.” “കുറെ നാളായി നീ ഈ സാധുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഇനിയിപ്പോള്‍ കണക്കു തീര്‍ക്കാന്‍ സമയമായി.”
പിറ്റേദിവസം ജനങ്ങള്‍ കണ്ടത് ഗ്രാമവാതില്‍ക്കല്‍ ഭീകരനായ ബകന്റെ ജഡമാണ്. രാക്ഷസനില്‍നിന്നും രക്ഷപ്പെട്ട ജനം ആശ്വസിച്ചു.
അക്രമിയെ നേരിടാനുള്ള രണ്ടു വഴികളാണിവ. രണ്ടിലും അക്രമിയെ അക്രമിയായും വിരോധിയായും തന്നെ കണക്കാക്കുന്നു. ഏതു വഴിയാണ് നമ്മുക്ക് അഭികാമ്യമെന്ന് നാം സ്വയം തീരുമാനിക്കണം.
അഞ്ചു ശതമാനം തരാം പിന്നീടത് പതിനഞ്ചു ശതമാനമാക്കാം, നിവൃത്തിയില്ലെങ്കില്‍ നാടിന്റെ ഒരു ഭാഗം തന്നെ മുറിച്ചുതരാം. ഇങ്ങനെ പറയുന്നതാണോ, വരു നമ്മുക്ക് കണക്കു തീര്‍ക്കാം എന്നുപറയുന്നതാണോ ആത്മാഭിമാനത്തിന്റെയും ധീരതയുടെയും വഴി? ശ്രതുവിന്റെ വിരോധഭാവത്തെപ്പറ്റി ഒരേ ബോധമാണ് രണ്ടിലും നിലനില്‍ക്കുന്നത്. ഒന്ന് ശക്തന്റെ വഴിയും മറ്റേത് ഭീരുവിന്റെ വഴിയും.