ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്
———————————–
ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
യജാമഹേ= ഞാൻ/ ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
ഉർവാരുകം= മത്തങ്ങ, പൂഷണിക്ക)
ഇവ = പോലെ
ബന്ധനാന് = ബന്ധനത്തിൽ നിന്ന്
(മത്ത്ങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.)
മൃത്യോഃ = മരണത്തിൽ നിന്ന്
മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
മാ = അല്ല
അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന്
( മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല.)
വെള്ളരിവള്ളിയില്‍നിന്ന് വെള്ളരിക്ക സ്വയം ഊര്‍ന്നു മാറുന്നതുപോലെ മരണത്തിന്റെ പിടിയില്‍നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ.
എന്റെ മരണം സ്വാഭാവികമുള്ളതാക്കിഎന്നെ മോക്ഷ മാര്‍ഗത്തില്‍ എത്തിക്കേണമേ.
ഈ ജന്മത്തിലെ നിയോഗിക്കപ്പെട്ട കര്‍മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്റെ ജീവന്റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്]
-ഐതിഹ്യം-
പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്. ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.