ദൈനംദിന ജീവിതത്തില്‍ പ്രായോഗികവശങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ഭാരതീയര്‍ ആധ്യാത്മികതയുടെ പിറകെ പോയത് എന്നൊരു ധാരണയുണ്ട്. അതുശരിയല്ല. എല്ലാ ശാസ്ത്രകലകളിലും അവര്‍ പ്രവീണരായിരുന്നു. വൈദ്യശാസ്രതത്തില്‍ നമ്മുടെ പ്രാഗത്ഭ്യം തെളിയിക്കുന്ന ഒരു സംഭവകഥ ചരിത്രത്തിലുണ്ട്.
ഒരിക്കല്‍ റോമാച്ചക്രവര്‍ത്തിക്ക് അസാധാരണമായ ഒരു രോഗം പിടിപെട്ടു. ആ വിശാല സാമ്രാജ്യത്തില്‍ ആര്‍ക്കും തന്നെ അത് തിട്ടപ്പെടുത്താനോ സുഖപ്പെടുത്താനോ കഴിഞ്ഞില്ല. ച്രകവര്‍ത്തി ചികിത്സാശാസ്ത്രത്തില്‍ പേരുകേട്ട ഭാരതത്തിന്റെ സഹായം തേടി. ഭാരതത്തില്‍ നിന്ന് ഒരു കൊട്ടാരം വൈദ്യന്‍ റോമിലെത്തി രോഗനിര്‍ണയം നടത്തി. അദ്ദേഹം ചക്രവര്‍ത്തിയുടെ തലയോട് തുറന്ന്
മസ്തിഷ്കത്തില്‍ ശസ്ത്രക്രിയ നടത്തി. ച്രകവര്‍ത്തിയുടെ അസുഖം മാറി. കുറെ കാലത്തേക്ക് റോമില്‍ താമസിച്ച് അവിടുത്തുകാരെ വൈദ്യശാസ്ത്രം പഠിപ്പിക്കാന്‍ ഭാരതീയനായ വൈദ്യനോട് ച്രകവര്‍ത്തി ആവശ്യപ്പെട്ടു. വൈദ്യന്‍ ആ അപേക്ഷ സ്വീകരിച്ചു. പിന്നീട് ഏതാനും മാസങ്ങള്‍ക്കു ശേഷം പൂര്‍ണബഹുമതികളോടെ വൈദ്യനെ ഭാരതത്തിലേക്ക് അയച്ചു. മസ്തിഷ്കത്തിലെ ശസ്ത്രക്രിയ
ഇന്നും അതിസങ്കീര്‍ണമായ ഒന്നായിട്ടാണ് വൈദൃശാസ്ര്രം കണക്കാക്കുന്നത്.