ആരുടെ ഹൃദയമാണ് പാവങ്ങൾക്ക് വേണ്ടി രക്തം ഒഴുക്കുന്നത് അവനെ ഞാൻ മഹാത്മാവെന്ന് വിളിക്കും.മറിച്ചായാൽ അവനൊരു ദുരാത്മാവാണ്. ഈ ജീവിതം ഹ്രസ്വമാണ്. ലോകത്തിന്റെ ഈ പുറംമോടികളെല്ലാം ക്ഷണികങ്ങളാണ്. അന്യർക്ക് വേണ്ടി ജീവിക്കുന്നവൻ മാത്രമാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്. മറ്റുള്ളവരെല്ലാം ജീവിച്ചിരിക്കുകയല്ല മരിച്ചിരിക്കുകയാണ്.