അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ
അണയുകില്ല നിങ്ങൾതന്ന അലിവിനാർദ്രദീപ്തികൾ (2)
പ്രളയമാണുമുന്നിലുള്ളതെന്നുതന്നെ വരികിലും (2)
പ്രണയമാണ് സംഘമന്ത്രമെന്നതോര്ത്ത സേവകർ (2)
അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ
അണയുകില്ല നിങ്ങൾതന്ന അലിവിനാർദ്രദീപ്തികൾ
ഒടുവിലരിയശ്വാസവും നിലച്ചുപോകയെങ്കിലും (2)
വെടിഞ്ഞതില്ല ക്ലേശമാർഗ്ഗമായിടുന്ന പാതയെ (2)
അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ
അണയുകില്ല നിങ്ങൾതന്ന അലിവിനാർദ്രദീപ്തികൾ
ഇനിയുമുണ്ടുഭാരതാംബ പെറ്റധീരസേവകർ (2)
നിങ്ങൾതന്ന കൈത്തിരിക്കു നാളമേകിനിൽപ്പവർ (2)
അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ
അണയുകില്ല നിങ്ങൾതന്ന അലിവിനാർദ്രദീപ്തികൾ
ആത്മബലിയിൽ നിങ്ങൾതീർത്ത സ്നേഹകാന്തിഗീതകം
നെഞ്ചിലേറ്റി ഉരുവിടുന്നു ഞങ്ങൾ വീരഗാഥയായ് (2)
അമരരാണ് നിങ്ങളെന്റെ അരുമസോദരങ്ങളേ
അണയുകില്ല നിങ്ങൾതന്ന അലിവിനാർദ്രദീപ്തികൾ (2)