ഹിന്ദുരാഷ്ട്രജൈത്രരഥം അരുണവർണ്ണധ്വജസഹിതം
തേജസാസമുജ്വലിതം ആഗതം സുസ്വാഗതം (2)
ആർത്തിരമ്പുമാഴികളിൽ വിജയഭേരിപൊങ്ങിടവേ
വിണ്ണിലാകെ സ്വർണ്ണവർണ്ണ പുഷ്പരാജിവിരിയവേ
തുംഗഹൈമശൃംഗങ്ങളിൽ പൊൻപതാക ഉയരവേ
(ഹിന്ദു രാഷ്ട്ര)
നവ്യഭവ്യ യുഗവിഭാതരജതരേഖ തെളിയവേ
രാഷ്ട്രഹൃദയമാകവേ ശുഭപ്രതീക്ഷ ഉണരവേ
അന്ധകാരമകലെയകലെ ഓടി മാഞ്ഞു മറയവേ
(ഹിന്ദു രാഷ്ട്ര)
ഭേദഭാവമറ്റു നറും സ്നേഹവായ്പു വഴിയവേ
ദൈന്യദുഃഖ ദുരിതമൊക്കെ ഓർമ്മവിട്ടുമറയവേ
ഉച്ചനീചഭാവനകൾക്കെങ്ങും പഴുതടയവേ
(ഹിന്ദു രാഷ്ട്ര)
ശാസ്ത്രസിദ്ധിപണിതെടുത്ത മാരകാസ്ത്രഭീതിയിൽ
കിടുകിടുത്തുമർത്യരാശി മരണമോർത്തു നിൽക്കവേ
ആർഷമക്കളമൃതതനയരഭയഹസ്തമരുളുവാൻ
(ഹിന്ദു രാഷ്ട്ര)
വിശ്വമേകുടുംബമെന്ന ശാന്തിമന്ത്രമുയരവേ
മോഹമറ്റ വിജയനിൽ ക്ഷാത്രവീര്യമുണരവേ
മതിതെളിഞ്ഞു തേർതെളിച്ചു മാധവൻ നയിക്കവേ
(ഹിന്ദു രാഷ്ട്ര)