ധര്‍മ മതികള് ദുഷിച്ച ആചാരങ്ങളെയും നിയമങ്ങളെയും വകവക്കുന്നില്ല. തല്‍സ്ഥാനത്ത് സ്നേഹത്തിന്റെയും സഹാനുഭാവത്തിന്റെയും സത്യസന്ധതയുടെയും എഴുതപ്പെടാത്ത അധികം പ്രാബല്യമുള്ള നിയമങ്ങള്‍ അംഗീകരിക്കുന്നു. നിയമ പുസ്തകങ്ങളുടെ ആവശ്യമില്ലെന്നുതന്നെ പറയാവുന്നതും സ്ഥാപനങ്ങള്‍ ചിന്താവിഷയങ്ങള്‍ അല്ലാത്തതുമായ ഒരു രാഷ്ട്രം സന്തുഷ്ടി നിറഞ്ഞതാണ്. നല്ലയാളുകള്‍ സര്‍വനിയമങ്ങള്‍ക്കുമുപരി ഉയര്‍ന്ന് തങ്ങളുടെ സഹജീവികളെ, ഏതു ചുറ്റുപാടില്‍ നിന്നായാലും ഉയരാന്‍ സഹായിക്കുന്നു.